For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എട്ടാം ക്ലാസ് മാത്രം മതി; താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; അതും പരീക്ഷയില്ലാതെ

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

എട്ടാം ക്ലാസ് മാത്രം മതി; താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; അതും പരീക്ഷയില്ലാതെ

  



സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ മുഖേന ജോലിക്കാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലിക്കും ജോലിക്കാരെ ആവശ്യമുണ്ട്. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുക. താല്‍പര്യമുള്ളവര്‍ യോഗ്യത വിവരങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 22 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

യോഗ്യത

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് 

പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിജയിച്ചിരിക്കണം. 

ആറ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്. 

സ്വീപ്പര്‍

എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. 

ഇന്റര്‍വ്യൂ

മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 22ന് രാവിലെ 10:30ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം, പ്രായം, മറ്റ് യോഗ്യത വിവരങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും ഹാജരാക്കണം. 

2. അറ്റന്‍ഡര്‍

കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു. ഏപ്രില്‍ 22ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുളള 50 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയമുളളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പ്രവൃത്തി പരിചയ സാക്ഷ്യപത്രവും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2344823, 2344803.

3. കിറ്റ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain