For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഏഴാം ക്ലാസ് മതി... സ്പോർട്സ് സ്കൂളുകളിൽ ജോലി നേടാം; വാർഡൻ മുതൽ ഡോബി വരെ നിരവധി ഒഴിവുകൾ

Kerala Jobs 2026,Kerala Job Vacancy,Latest Kerala Jobs • Kerala PSC Jobs • Kerala Govt Jobs • Private Jobs Kerala • Jobs in Kerala • Freshers Jobs Ker

ഏഴാം ക്ലാസ് മതി... സ്പോർട്സ് സ്കൂളുകളിൽ ജോലി നേടാം; വാർഡൻ മുതൽ ഡോബി വരെ നിരവധി ഒഴിവുകൾ



വാർഡൻ കം ട്യൂട്ടർ( ആൺ /പെൺ), കെയർ ടേക്കർ ( ആൺ /പെൺ), ക്ലീനിംഗ് &ഹൗസ് കീപ്പിംഗ് ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, സ്പോർട്സ് സ്റ്റോർ കീപ്പർ, ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ, റീഹാബിലിറ്റേഷൻ നഴ്സിംഗ് അസിസ്റ്റന്റ്, ലൈബ്രേറിയൻ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജി. വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ. വാർഡൻ,കെയർ ടേക്കർ,ഡോബി തുടങ്ങി 11 വിഭാഗങ്ങളിലാണ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 5.

ഒഴിവുകളും യോഗ്യതയും

1. വാർഡൻ-കം-ട്യൂട്ടർ (ആൺ/പെൺ)

ശമ്പളം: 35,900 രൂപ

യോഗ്യത: ബി.എഡ് (B.Ed) അല്ലെങ്കിൽ ബി.പി.എഡ് (B.P.Ed).

പരിചയം: അധ്യാപനം, ഹോസ്റ്റൽ മാനേജ്‍മെന്റ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

പ്രായപരിധി: പരമാവധി 50 വയസ്സ്.

2. കെയർടേക്കർ (ആൺ/പെൺ)

ശമ്പളം: 20,280 രൂപ

യോഗ്യത: എസ്.എസ്.എൽ.സി (SSLC) ജയം.

3. ക്ലീനിംഗ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ്

ശമ്പളം: 20,280 രൂപ

യോഗ്യത: ഏഴാം ക്ലാസ് ജയം.

4. ഗ്രൗണ്ട്സ്മാൻ-കം-ഗാർഡനർ

ശമ്പളം: 20,280 രൂപ

യോഗ്യത: ഏഴാം ക്ലാസ് ജയം.

5. സ്പോർട്സ് സ്റ്റോർ കീപ്പർ

ശമ്പളം: 24,590 രൂപ

യോഗ്യത: പ്ലസ് ടു ജയം. കംപ്യുട്ടർ/ഇൻവെന്ററി മാനേജ്മെന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.

6. ഇലക്ട്രീഷ്യൻ

ശമ്പളം: 22,130 രൂപ

യോഗ്യത: SSLC, ഐ.ടി.ഐ (Electrician Trade), കൂടാതെ ആവശ്യമായ ലൈസൻസ്.

7. കംപ്യുട്ടർ അസിസ്റ്റന്റ്

ശമ്പളം: 22,240 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree), കംപ്യുട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് (DCA/PGDCA)

8. ധോബി (Dhobi)

ശമ്പളം: 20,280 രൂപ

യോഗ്യത: ഏഴാം ക്ലാസ് ജയം.

9. സെക്യൂരിറ്റി ഗാർഡ്-കം-ഡ്രൈവർ

ശമ്പളം: 23,360 രൂപ

യോഗ്യത: എസ്.എസ്.എൽ.സി ജയം, സാധുവായ ഡ്രൈവിംഗ് ലൈസൻസ് (LMV & HMV).

10. റീഹാബിലിറ്റേഷൻ നഴ്സിംഗ് അസിസ്റ്റന്റ്

ശമ്പളം: 34,180 രൂപ

യോഗ്യത: പ്ലസ് ടു, നഴ്സിംഗ് അസിസ്റ്റന്റ്/പേഷ്യന്റ് കെയർ സർട്ടിഫിക്കറ്റ്.

11. ലൈബ്രേറിയൻ

ശമ്പളം: 27,040 രൂപ

യോഗ്യത: ബിരുദവും (Degree) ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബാച്ചിലർ ബിരുദവും (B.Lib.I.Sc).

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്, പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ പറയുന്ന ഏതെങ്കിലും ഒരു മാർഗ്ഗത്തിലൂടെ സമർപ്പിക്കാം.

തപാൽ അല്ലെങ്കിൽ നേരിട്ട് നൽകേണ്ട വിലാസം:

ഡയറക്ടർ, കായിക യുവജന കാര്യാലയം, തിരുവനന്തപുരം, കേരള സർക്കാർ.

ഇമെയിൽ വഴി: dsyagok@gmail.com

കൂടുതൽ വിവരങ്ങൾക്ക്: 0471-2326644

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://dsya.kerala.gov.in/images/pdf/document-112.pdf

Post a Comment

© ‧ job vacancy . All rights reserved. Developed by Jago Desain