For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സുപ്രീം കോടതിയിൽ 65 ഒഴിവുകൾ; സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, ഡിഗ്രി മതി

Kerala Jobs 2026,Kerala Job Vacancy,Latest Kerala Jobs • Kerala PSC Jobs • Kerala Govt Jobs • Private Jobs Kerala • Jobs in Kerala • Freshers Jobs Ker


സുപ്രീം കോടതിയിൽ 65 ഒഴിവുകൾ; സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, ഡിഗ്രി മതി

ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സുപ്രീം കോടതിയിൽ സീനിയർ പേഴ്സണൽ അസിസ്റ്റന്റ് (SPA - Group 'B' Non-Gazetted) തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 65 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

പ്രധാന വിവരങ്ങൾ

തസ്തിക: സീനിയർ പേഴ്സണൽ അസിസ്റ്റന്റ്

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.

ശമ്പളം: 47,600 - 1,51,100 രൂപ വരെ

ഷോർട്ട്ഹാൻഡ്: ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 110 വാക്കുകൾ (110 w.p.m.) വേഗത ഉണ്ടായിരിക്കണം.

ടൈപ്പിംഗ് വേഗത: കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 40 വാക്കുകൾ (40 w.p.m.) വേഗത ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 1500 രൂപ. മറ്റുള്ളവർക്ക് 750 രൂപ.

പ്രായപരിധി

2026 ഒക്ടോബർ 1 അനുസരിച്ച് 18 നും 30 വയസ്സിനും ഇടയിൽ ആയിരിക്കണം.

എസ്.സി (SC), എസ്.റ്റി (ST), ഒ.ബി.സി (OBC), ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഒബ്ജക്ടീവ് പരീക്ഷ (100 മാർക്ക് - 1.5 മണിക്കൂർ): ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഭരണഘടനയിലെ ജുഡീഷ്യറി വ്യവസ്ഥകൾ, സുപ്രീം കോടതി ചട്ടങ്ങൾ, കംപ്യുട്ടർ അറിവ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ.

ഷോർട്ട്ഹാൻഡ് ടെസ്റ്റ് (ഇംഗ്ലീഷ്): മിനിറ്റിൽ 110 വാക്കുകൾ വേഗതയുള്ള 7 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ.

ടൈപ്പിംഗ് ടെസ്റ്റ്: കംപ്യുട്ടറിൽ 10 മിനിറ്റ് ദൈർഘ്യമുള്ള ഇംഗ്ലീഷ് ടൈപ്പിംഗ് പരീക്ഷ (മിനിമം 40 w.p.m. വേഗത വേണം).

അഭിമുഖം : 30 മാർക്ക്.

കേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. താല്പര്യമുള്ളവർക്ക് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.sci.gov.in) വഴി ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cdnbbsr.s3waas.gov.in/s3ec0490f1f4972d133619a60c30f3559e/uploads/2026/10/2026101325.pdf

Post a Comment

© ‧ job vacancy . All rights reserved. Developed by Jago Desain