For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മലബാർ കാൻസർ സെന്ററിൽ 20 ഒഴിവുകൾ; 37,800 രൂപ വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

UAE jobs,Jobs in UAE,Dubai jobs,Gulf jobs,UAE job vacancy,Latest UAE jobs,UAE recruitment,UAE job openings,UAE hiring now,Urgent jobs in UAE

മലബാർ കാൻസർ സെന്ററിൽ 20 ഒഴിവുകൾ; 37,800 രൂപ വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം


കണ്ണൂർ: മലബാർ കാൻസർ സെന്ററിൽ (എം.സി.സി) വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. തസ്തിക അനുസരിച്ച് 16,500 രൂപ മുതൽ 37,800 രൂപ വരെയാണ് പ്രതിമാസ വേതനം. 

തസ്തികകളും ഒഴിവുകളും

തസ്തികഒഴിവുകൾപ്രതിമാസ വേതനംസ്റ്റാഫ് നഴ്സ്1032550ഒക്യുപേഷണൽ തെറാപ്പിസ്റ്റ്137800അസിസ്റ്റന്റ് ഫാർമസിസ്റ്റ്122110റസിഡന്റ് സ്റ്റാഫ് നഴ്സ്422000സിസ്റ്റം അനലിസ്റ്റ് ട്രെയിനി119800റസിഡന്റ് ഫാർമസിസ്റ്റ്316500/18700

 

യോഗ്യതകൾ

സ്റ്റാഫ് നഴ്സ്: ജി.എൻ.എം യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്ങും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഓങ്കോളജി നഴ്സിങ്ങിൽ പ്രത്യേക പരിശീലനം നേടിയവർക്കും പോസ്റ്റ് ബേസിക് ഡിപ്ലോമയുള്ളവർക്കും വിജ്ഞാപനത്തിൽ പറയുന്ന വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാം. കേരള നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രേഷൻ ആവശ്യമാണ്.

ഒക്യുപേഷണൽ തെറാപ്പിസ്റ്റ്: ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി (BOT) ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

അസിസ്റ്റന്റ് ഫാർമസിസ്റ്റ്: ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും വേണം. ആശുപത്രി മേഖലയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

റസിഡന്റ് സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്സിങ്, ജിഎൻഎം അല്ലെങ്കിൽ ഓങ്കോളജിയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയും കേരള നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രേഷനും വേണം.

സിസ്റ്റം അനലിസ്റ്റ് ട്രെയിനി: റെഗുലർ സ്ട്രീമിൽ എം.സി.എ അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയിരിക്കണം.

റസിഡന്റ് ഫാർമസിസ്റ്റ്: ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യത വേണം. ഡിപ്ലോമക്കാർക്ക് 16,500 രൂപയും ബിരുദധാരികൾക്ക് 18,700 രൂപയുമാണ് പ്രതിമാസ വേതനം.

പ്രായപരിധി

സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് 40 വയസ്സിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാനാവുക. റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ഫാർമസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ് ട്രെയിനി തസ്തികകളിൽ ഉയർന്ന പ്രായപരിധി 30 വയസ്സാണ്. 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 

അപേക്ഷിക്കേണ്ട വിധം

മലബാർ കാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട തസ്തികയുടെ വിജ്ഞാപനവും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിക്കണം. ഫോട്ടോ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം.

അപേക്ഷാ പോർട്ടൽ: https://www.mcconline.in/MCCONLINEAPP/mccapp.php

അവസാന തീയതി: നവംബർ 5, വൈകിട്ട് 5 മണി. 

കൂടുതൽ വിവരങ്ങൾക്കും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Post a Comment

© ‧ job vacancy . All rights reserved. Developed by Jago Desain