For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഇൻഡിഗോയിൽ നിരവധി ഒഴിവുകൾ; കൊച്ചിയിൽ നിയമനം നേടാം, പ്രവൃത്തി പരിചയം വേണ്ട!

UAE jobs,Jobs in UAE,Dubai jobs,Gulf jobs,UAE job vacancy,Latest UAE jobs,UAE recruitment,UAE job openings,UAE hiring now,Urgent jobs in UAE

ഇൻഡിഗോയിൽ നിരവധി ഒഴിവുകൾ; കൊച്ചിയിൽ നിയമനം നേടാം, പ്രവൃത്തി പരിചയം വേണ്ട!

IndiGo Recruitment 2026 Freshers Can Apply for Multiple Jobs at Kochi Airport.IndiGo/x

പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ കൊച്ചി എയർപോർട്ടിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് വിശദമായി പരിശോധിക്ക

തസ്തികകൾ

ടെർമിനൽ സർവീസ് : യാത്രക്കാരുടെ ചെക്ക്-ഇൻ, ബോർഡിംഗ്, ലഗേജ് കൈകാര്യം ചെയ്യൽ, പരാതികൾ പരിഹരിക്കൽ.

സെക്യൂരിറ്റി : യാത്രക്കാരെയും ലഗേജുകളെയും പരിശോധിക്കൽ, നിയന്ത്രിത മേഖലകളിലെ സുരക്ഷ ഉറപ്പാക്കൽ.

റാംപ് : വിമാനത്തിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കൃത്യസമയത്ത് സർവീസ് നടത്താൻ സഹായിക്കൽ.

യോഗ്യതകൾ

യുജിസി (UGC) അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏത് സ്ട്രീമിലെയും ബിരുദം.

ഫ്രഷേഴ്സിനും പരിചയസമ്പന്നരായവർക്കും അപേക്ഷിക്കാം.

ശരീരത്തിൽ പുറത്തു കാണുന്ന രീതിയിൽ ടാറ്റൂകൾ പാടില്ല.

റൊട്ടേഷണൽ ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ

രജിസ്ട്രേഷനും സ്ക്രീനിങും: അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക. നിങ്ങൾ നൽകുന്ന വിവരങ്ങൾ വച്ചാണ് ആദ്യ ഘട്ട സ്ക്രീനിംഗ് നടത്തുന്നത്.

ഓൺലൈൻ പരീക്ഷ (Assessment): ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25 മിനിറ്റ് നീളുന്ന ഒരു ഓൺലൈൻ പരീക്ഷ ഉണ്ടായിരിക്കും. ഇതിനായി ലാപ്ടോപ്പ്/പിസി ഉപയോഗിക്കുക.

10 മാത്തമാറ്റിക്സ് ചോദ്യങ്ങൾ (MCQ)

രണ്ട് സ്പീച്ച് അസസ്‌മെന്റ് ചോദ്യങ്ങൾ ഉണ്ടാകും.

ഓരോന്നിനും കുറഞ്ഞത് 45 സെക്കൻഡ് ഓഡിയോ മറുപടി നൽകണം

രണ്ട് എഴുത്ത് പരീക്ഷാ ചോദ്യങ്ങൾ ഉണ്ടാകും.

നേരിട്ടുള്ള അഭിമുഖം: ആദ്യ രണ്ട് റൗണ്ടുകൾ പാസ്സാകുന്നവരെ കൊച്ചിയിൽ വെച്ച് നടക്കുന്ന ഫേസ്-ടു-ഫേസ് ഇന്റർവ്യൂവിന് വിളിക്കും. ഇതിന്റെ തീയതി പിന്നീട് അറിയിക്കും

ആവശ്യമായ രേഖകൾ

10, 12 ക്ലാസ്സുകളിലെ ഒറിജിനൽ പാസ് സർട്ടിഫിക്കറ്റും ബിരുദ മാർക്ക്‌ഷീറ്റുകളും.

അപ്ഡേറ്റ് ചെയ്ത ആധാർ കാർഡും പാൻ കാർഡും.

2021-ന് ശേഷം ഇഷ്യൂ ചെയ്ത പാസ്‌പോർട്ട് (അല്ലെങ്കിൽ പാസ്‌പോർട്ടിന് അപേക്ഷിച്ച രേഖ) അല്ലെങ്കിൽ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്.

പ്രവൃത്തിപരിചയം ഉള്ളവർക്ക്: എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ശമ്പള സർട്ടിഫിക്കറ്റ് (Pay Slips), AEP സറണ്ടർ കോപ്പി.

അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://unstop.com/p/indigos-airport-operations-online-drive-kochi-aocs-online-hiring-drive-pan-india-indigo-1603870

Post a Comment

© job vacancy . All rights reserved. Developed by Jago Desain