For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സർക്കാർ മെഡിക്കൽ കോളജിൽ ട്യൂട്ടർ,ജൂനിയർ റസിഡന്റ് ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 9ന്

സർക്കാർ മെഡിക്കൽ കോളജിൽ ട്യൂട്ടർ,ജൂനിയർ റസിഡന്റ് ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 9ന് 

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.

Wayanad Government Medical College Recruitment for Tutor, Demonstrator and Junior Resident Vacanciesfile

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

എം.ബി.ബി.എസ്. യോഗ്യതയും ടി.സി.എം.സി./ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി. & യു.ജി.) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആണ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവർ സെപ്റ്റംബർ 9ന് ഉച്ചയ്ക്ക് 2ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Post a Comment

© job vacancy . All rights reserved. Developed by Jago Desain