ലൈസൻസുണ്ടോ?; ഇന്ത്യ പോസ്റ്റിൽ കാർ ഡ്രൈവർ തസ്തികകളിലേക്ക് അവസരം, പ്രതിമാസം 63,200 രൂപ വരെ ശമ്പളം
ഇന്ത്യൻ പോസ്റ്റിന്റെ ബെംഗളൂരു പോസ്റ്റൽ റീജിയനിൽ 11 സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് നിയമനം. മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ പരിചയവും ആവശ്യമായ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ₹63,200 വരെ ശമ്പളം ലഭിക്കുന്ന തസ്തികയാണിത്. അപേക്ഷകൾ ഓഫ്‌ലൈനായാണ് സമർപ്പിക്കേണ്ടത്.
തസ്തികകളും ഒഴിവുകളും
സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) – 11 ഒഴിവുകൾ. ഇത് ഇന്ത്യ പോസ്റ്റിന്റെ ബെംഗളൂരു പോസ്റ്റൽ റീജിയന്റെ കീഴിലുള്ള നിയമനമാണ്.
പ്രായപരിധി
അപേക്ഷകർക്ക് 56 വയസ് വരെയാണ് പ്രായപരിധി. കേന്ദ്രസർക്കാർ ചട്ടപ്രകാരമുള്ള സംവരണ വിഭാഗങ്ങൾക്ക് അനുവദനീയമായ പ്രായ ഇളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം. സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. മോട്ടോർ മെക്കാനിസത്തെക്കുറിച്ച് അടിസ്ഥാന പരിജ്ഞാനം വേണം. വാഹനമോടിക്കുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഹോം ഗാർഡ്/സിവിൽ വോളന്റിയർ വിഭാഗത്തിൽ മൂന്ന് വർഷത്തെ സേവനമുള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം
സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയ്ക്ക് പേ ലെവൽ 2 പ്രകാരമാണ് ശമ്പളം. പ്രതിമാസം ₹19,900 മുതൽ ₹63,200 വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ബാധകമായിരിക്കും.
സെലക്ഷൻ രീതി
യോഗ്യരായ അപേക്ഷകരെ ഡ്രൈവിങ് ടെസ്റ്റിന് വിധേയരാക്കും. വാഹനമോടിക്കുന്നതിലുള്ള പ്രായോഗിക പരിജ്ഞാനം പരിശോധിച്ച ശേഷമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയം തുടങ്ങിയ രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ തപാൽ മാർഗം സമർപ്പിക്കണം. അപേക്ഷ അയയ്ക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ വിലാസവും മറ്റ് നിർദേശങ്ങളും കൃത്യമായി പരിശോധിക്കണം.
വെബ്സൈറ്റ്: https://www.indiapost.gov.in/vacancies/recruitments
