2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !
ട്രേഡ്‌സ്മാൻ മേറ്റ് മുതൽ മെറ്റീരിയൽ അസിസ്റ്റന്റ് വരെയാണ് ഒഴിവുകൾ. പത്താം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം.
ആർമി ഓർഡിനൻസ് കോർപ്സ് (AOC) 2615 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ സൈന്യത്തിന്റെ (Indian Army) ഏറ്റവും പ്രധാനപ്പെട്ട ഒരു ലോജിസ്റ്റിക്സ് വിഭാഗമാണ് ആർമി ഓർഡിനൻസ് കോർപ്സ്. സൈനികർക്ക് ആവശ്യമായ എല്ലാവിധ സാമഗ്രികളും കൃത്യസമയത്ത് എത്തിച്ചുനൽകുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതല.
ട്രേഡ്‌സ്മാൻ മേറ്റ് മുതൽ മെറ്റീരിയൽ അസിസ്റ്റന്റ് വരെയാണ് ഒഴിവുകൾ. പത്താം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.
ഒഴിവുകളുടെ വിവരങ്ങൾ
1.ട്രേഡ്‌സ്മാൻ മേറ്റ്
ആകെ ഒഴിവുകൾ: 1799
ശമ്പളം: 18,000 - 56,900 രൂപ (Level-1)
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത
പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ
2. ഫയർമാൻ (Fireman)
ആകെ ഒഴിവുകൾ: 508
ശമ്പളം: 19,900 - 63,200 രൂപ (Level-2)
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത
പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ
3. ജൂനിയർ ഓഫീസ് അസിസ്റ്റന്റ് - JOA
ആകെ ഒഴിവുകൾ: 104
ശമ്പളം: 19,900 - 63,200 രൂപ(Level-2)
പ്ലസ് ടു വിജയം + ഇംഗ്ലീഷ് ടൈപ്പിംഗ് (35 w.p.m) അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് (30 w.p.m).
പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ
4. മൾട്ടി-ടാസ്കിങ് സ്റ്റാഫ് - MTS
ആകെ ഒഴിവുകൾ: 142
ശമ്പളം: 18,000 - 56,900 രൂപ (Level-1)
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത
പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ
5. മെറ്റീരിയൽ അസിസ്റ്റന്റ് (Material Assistant)
ആകെ ഒഴിവുകൾ: 50
ശമ്പളം: 29,200 - 92,300 രൂപ (Level-5)
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം (Bachelor's Degree).
പ്രായപരിധി: 18 മുതൽ 27 വയസ്സ് വരെ
തെരഞ്ഞെടുപ്പ് പ്രക്രിയ
AOC ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് തെരഞ്ഞെടുപ്പ് നടപടികൾ വിവിധ ഘട്ടങ്ങളിലായാണ് നടക്കുക. എഴുത്തുപരീക്ഷ, ആവശ്യമായ തസ്തികകൾക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (JOA) തസ്തികയിലേക്കുള്ള ടൈപ്പിങ് ടെസ്റ്റ് എന്നിവയും രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയാണ് തെരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടങ്ങൾ.
എഴുത്തുപരീക്ഷയിൽ ആകെ 100 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനെസ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ നാല് വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ വിഭാഗത്തിനും 25 മാർക്ക് വീതം ലഭിക്കും. ഇതോടെ പരീക്ഷ ആകെ 100 ചോദ്യങ്ങൾക്കും 100 മാർക്കിനുമുള്ളതായിരിക്കും
എങ്ങനെ അപേക്ഷിക്കാം?
ആർമി ഓർഡനൻസ് കോർപ്സിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്സൈറ്റ് സന്ദർശിക്കുക.
AOC ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് 2026 വിജ്ഞാപനം ശ്രദ്ധാപൂർവം വായിക്കുക.
ആവശ്യമായ വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക.
അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കുക.
സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഭാവിയിലെ ആവശ്യങ്ങൾക്കായി എടുത്ത് സൂക്ഷിക്കുക.
ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്സൈറ്റ്
