സിവിൽ സപ്ലൈസ് വകുപ്പിൽ 16 ഒഴിവുകൾ; റിസർച്ച് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ അവസരം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് വകുപ്പിൽ റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ മാർഗം അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 22 ആണ്.
തസ്തികകളും ഒഴിവുകളും
റിസർച്ച് ഓഫീസർ – 1
റിസർച്ച് അസിസ്റ്റന്റ് – 1
ഡാറ്റ എൻട്രി ഓപ്പറേറ്റർ – 14
ആകെ 16 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി
മൂന്ന് തസ്തികകളിലേക്കും 2026 ജൂലൈ 1ന് പരമാവധി 40 വയസാണ് പ്രായപരിധി.
യോഗ്യത
റിസർച്ച് ഓഫീസർ: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം വേണം. ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. സർക്കാർ മേഖല, പൊതുമേഖലാ സ്ഥാപനം, സർവകലാശാല എന്നിവിടങ്ങളിൽ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഗവേഷണം, വിലവിവര ശേഖരണം എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
റിസർച്ച് അസിസ്റ്റന്റ്: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം വേണം. ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. എം.എസ്. ഓഫീസിലും പ്രത്യേകിച്ച് എക്സലിലും പരിജ്ഞാനം വേണം. തത്തുല്യ യോഗ്യതയുള്ളവർ സർക്കാർ ഉത്തരവ് ഹാജരാക്കണം. ഇരുചക്ര വാഹന ലൈസൻസ് ഉള്ളത് അഭികാമ്യമാണ്.
ശമ്പളം
റിസർച്ച് ഓഫീസർ – ₹36,000
റിസർച്ച് അസിസ്റ്റന്റ് – ₹30,000
ഡാറ്റ എൻട്രി ഓപ്പറേറ്റർ – ₹24,000
സെലക്ഷൻ രീതി
സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖം വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷാഫീസ്
മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നതിന് ഫീസ് ആവശ്യമില്ല.
അവസാന തീയതി
2026 ഓഗസ്റ്റ് 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അപേക്ഷിക്കണം.
അപേക്ഷ രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം:
കമ്മീഷണർ,
സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണറേറ്റ്,
പബ്ലിക് ഓഫീസ് കോംപ്ലക്സ്,
തിരുവനന്തപുരം – 695033, കേരളം.
അപേക്ഷ 2026 ഓഗസ്റ്റ് 22 നോ അതിന് മുമ്പോ വിലാസത്തിൽ ലഭിച്ചിരിക്കണം.
