For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എഴുത്തും വായനയും അറിയുന്നവര്‍ക്ക് കുടുംബശ്രീയില്‍ ജോലി; ജൂണ്‍ 24ന് മുന്‍പായി അപേക്ഷിക്കണം

എഴുത്തും വായനയും അറിയുന്നവര്‍ക്ക് കുടുംബശ്രീയില്‍ ജോലി; ജൂണ്‍ 24ന് മുന്‍പായി അപേക്ഷിക്കണം 

സംസ്ഥാന കുടുംബശ്രീ മിഷന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ജോലി നേടാന്‍ അവസരം. കെയര്‍ ടേക്കര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 24ന് മുന്‍പായി അപേക്ഷ ഫോം പൂരിപ്പിച്ച് അയക്കണം. 

തസ്തികയും ഒഴിവുകളും

കുടുംബശ്രീ ജില്ലാ മിഷന്‍ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ കെയര്‍ ടേക്കര്‍. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. 

ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

50 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

എഴുത്തും വായനയും അറിഞ്ഞിരിക്കണം. 

വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നവരായിരിക്കണം. 

പാചകം ക്ലീനിങ് എന്നിവ ചെയ്തുള്ള മുന്‍പരിചയം. 

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കുടുംബശ്രീ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പേജ് തിരഞ്ഞെടുക്കുക. ശേഷം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കെയര്‍ ടേക്കര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തെരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. 

അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം 

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ ഓഫീസ്, ബിഎസ്എന്‍എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

അപേക്ഷ ഫോം: Click 

വിജ്ഞാപനം: Click 

state kudumbashree mission has announced an opportunity to work in kannur district. the new recruitment is for the post of caretaker. the appointment will be on a temporary contract basis. interested candidates should fill out and submit the application form before june 24.

Post a Comment

© Kerala job. All rights reserved. Developed by Jago Desain