For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

ഗള്‍ഫ് വിമാനക്കമ്പനികളില്‍ വന്‍ അവസരം: എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബൈ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു; പ്ലസ്ടു മതി, ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം | Gulf Job Alert

ഗള്‍ഫ് വിമാനക്കമ്പനികളില്‍ വന്‍ അവസരം: എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബൈ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു; പ്ലസ്ടു മതി, ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം | Gulf Job Alert

 


ദുബൈ: ഗള്‍ഫ് ആസ്ഥാനമായ ലോകപ്രശസ്ത വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബൈ എന്നിവ ക്യാബിന്‍ ക്രൂ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ പ്രഖ്യാപിച്ചു. മെയ് മാസത്തില്‍ വിവിധ രാജ്യങ്ങളിലായി നടക്കുന്ന ഇന്റര്‍വ്യൂകള്‍ക്കും അസസ്‌മെന്റുകള്‍ക്കും മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളും അപേക്ഷാ വിവരങ്ങളും താഴെ നല്‍കുന്നു. 

1. എമിറേറ്റ്‌സ് (Emirates)
ലോകത്തെ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ ആഗോള ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ തേടുന്നു. ഓരോ നഗരത്തിലെയും ഓപ്പണ്‍ ഡേകള്‍ക്ക് 48 മണിക്കൂര്‍ മുന്‍പ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. മെയ് മാസത്തെ ഡ്രൈവുകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം.
അപേക്ഷിക്കാന്‍: www.emiratesgroupcareers.com/cabincrew/

2. ഇത്തിഹാദ് എയര്‍വേയ്‌സ് (Etihad Airways)
അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സ് മെയ് മാസത്തില്‍ അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മെയ് 31 ആണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജൂണ്‍ മാസത്തില്‍ അബൂദബിയില്‍ നടക്കുന്ന അസസ്‌മെന്റില്‍ പങ്കെടുക്കാം.
അപേക്ഷിക്കാന്‍: https://careers.etihad.com/

3. ഫ്‌ലൈ ദുബൈ (flydubai)
ദുബൈ ആസ്ഥാനമായുള്ള ഈ ബജറ്റ് എയര്‍ലൈന്‍ മികച്ച ശമ്പള പാക്കേജുകളോടെയാണ് ക്യാബിന്‍ ക്രൂവിനെ നിയമിക്കുന്നത്. നിലവിലെ ഒഴിവുകളിലേക്ക് മെയ് 25 വരെ അപേക്ഷിക്കാം. ദുബൈയിലും അബൂദബിയിലും വച്ച് നേരിട്ടുള്ള അഭിമുഖങ്ങള്‍ നടക്കും.
അപേക്ഷിക്കാന്‍: https://careers.flydubai.com/cabincrew 

4. എയര്‍ അറേബ്യ (Air Arabia)
ഷാര്‍ജ, അബുദാബി ബേസുകളിലേക്ക് നിലവില്‍ ക്യാബിന്‍ ക്രൂ ഒഴിവുകളുണ്ട്. മെയ് 20 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും.
അപേക്ഷിക്കാന്‍: https://www.airarabiagroupcareers.com/gb/en/c/cabin-crew-cabin-services-jobs

അടിസ്ഥാന യോഗ്യതകള്‍:

* പ്രായം: കുറഞ്ഞത് 21 വയസ്സ്.
* വിദ്യാഭ്യാസം: ഹൈസ്‌കൂള്‍ വിദ്യാഭ്യാസം (പ്ലസ് ടു).
* ഭാഷ: ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയ ശേഷി (അറബി ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകള്‍ അറിയുന്നത് മുന്‍ഗണന നല്‍കും).
* ഉയരം: ഓരോ എയര്‍ലൈനും നിശ്ചയിച്ച മിനിമം ഉയരം ഉണ്ടായിരിക്കണം.
* യൂണിഫോം ധരിക്കുമ്പോള്‍ പുറത്തു കാണുന്ന വിധത്തില്‍ ടാറ്റൂകള്‍ പാടില്ല.
* സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് കമ്പനികള്‍ സൗജന്യമായി നല്‍കുന്ന പരിശീലനം ഉണ്ടാകും. 

ഉദ്യോഗാര്‍ത്ഥികള്‍ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി മാത്രം അപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഈ വിമാനക്കമ്പനികള്‍ റിക്രൂട്ട്‌മെന്റിനായി പണമോ മറ്റ് ഫീസുകളോ ഈടാക്കാറില്ല. ഇടനിലക്കാരോ ഏജന്റുമാരോ ഇല്ല. അതിനാല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഏജന്‍സികളെ കരുതിയിരിക്കുക.

English Summary:  Major Gulf airlines including Emirates, Etihad, and flydubai have announced recruitment drives for Cabin Crew positions in May 2026. Interested candidates can apply online through official portals.

Post a Comment

© Kerala job. All rights reserved. Developed by Jago Desain