For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ലക്ഷങ്ങള്‍ ശമ്പളത്തില്‍ കെസിഡ്കില്‍ ജോലിയവസരം (KSIDC)

Kerala job

 


ലക്ഷങ്ങള്‍ ശമ്പളത്തില്‍ കെസിഡ്കില്‍ ജോലിയവസരം; അപേക്ഷ മാര്‍ച്ച് 13 വരെ

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെസിഡ്ക്) ല്‍ ജോലി നേടാന്‍ അവസരം. സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് (ഗ്ലോബല്‍ കാപബിലിറ്റി സെന്റര്‍) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 13ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെസിഡ്ക്) ല്‍ സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 100,000 രൂപ ശമ്പളം ലഭിക്കും. 

പ്രായപരിധി

50 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ പിജി നേടിയിരിക്കണം. 

ബന്ധപ്പെട്ട മേഖലയില്‍ 8 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അപേക്ഷ ഫീസ്

1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപ മതി.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വേക്കന്‍സി പേജില്‍ നിന്ന് കെസിഡ്ക് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. യോഗ്യരായവര്‍ക്ക് തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. 

അപേക്ഷ: https://jobs.kpesrb.kerala.gov.in/ 

വിജ്ഞാപനം: Click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain