CUSATസെക്യൂരിറ്റി ഗാർഡ് 22 ഒഴിവുകൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) 22 ഒഴിവുകളിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
പത്താം ക്ലാസ് വിജയിച്ചതും സൈനിക/അർദ്ധസൈനിക വിഭാഗങ്ങളിൽ സേവന പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിയിലേക്ക് അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ (Vacancy Details)
▪️സെക്യൂരിറ്റി ഗാർഡ്
(Security guard - contract base )
▪️ഒഴിവുകൾ : 22
യോഗ്യതാ വിശദാംശങ്ങൾ (Qualification Details)
വിദ്യാഭ്യാസ യോഗ്യത
പത്താം (SSLC)ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രവൃത്തി പരിചയം
താഴെപ്പറയുന്ന വിഭാഗങ്ങളിൽ 5 വർഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം
▪️സൈനിക വിഭാഗം (Army/Navy/Airforce)
▪️അർദ്ധസൈനിക വിഭാഗങ്ങൾ:
▪️Central Reserve Police Force (CRPF)
▪️Border Security Force (BSF)
▪️സെൻട്രൽ Industrial Security Force (CISF)
▪️Indo-Tibetan Border Police (ITBP)
▪️Sashastra Seema Bal (SSB)
ശാരീരിക യോഗ്യത
നല്ല ശാരീരിക ഘടന ഉണ്ടായിരിക്കണം.
പ്രായപരിധി (Age Limit)
പരമാവധി പ്രായം:56 വയസ്സ്
(2026 ഏപ്രിൽ 13-ലെ കണക്കനുസരിച്ച്)
ശമ്പള വിശദാംശങ്ങൾ (Salary Details)
പ്രതിമാസ ശമ്പളം:22,240 /-
പ്രധാന തീയതികൾ (Important Dates)
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഏപ്രിൽ 13, 2026
ഹാർഡ് കോപ്പി സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20, 2026
അപേക്ഷിക്കേണ്ട വിധം (How to Apply)
1.ഓൺലൈൻ രജിസ്ട്രേഷൻ:
- CUSAT ന്റെ ഔദ്യോഗിക വെബ്സൈറ്റായ
https://recruit.cusat.ac.in ൽ രജിസ്റ്റർ ചെയ്യുക.
അപേക്ഷ ഓൺലൈനായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
2.അപേക്ഷാ ഫീസ്:
എസ്.സി./എസ്.ടി. വിഭാഗക്കാർ:185 /-
മറ്റുള്ളവർ (ജനറൽ/ഒ.ബി.സി): 900
ഫീസ് ഓൺലൈനായി (Net Banking/Card/UPI) അടയ്ക്കണം.
3.ഹാർഡ് കോപ്പി സമർപ്പിക്കേണ്ട വിലാസം
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് (Hard Copy)
ഒപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ (പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തപാലിൽ അയയ്ക്കുക.
വിലാസം: രജിസ്റ്റർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി - 682022.
അറിയിപ്പ് (Notification)
ഔദ്യോഗിക അറിയിപ്പും കൂടുതൽ വിവരങ്ങളും ലഭിക്കുന്നതിന് CUSAT ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:https://recruit.cusat.ac.in
പ്രധാന കുറിപ്പുകൾ
ഹാർഡ് കോപ്പി ഏപ്രിൽ 20-ന് മുമ്പായി മേൽപ്പറഞ്ഞ വിലാസത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷാ ഫോമിൽ വരുത്തുന്ന ഒരു മാറ്റവും സ്വീകാര്യമായിരിക്കുന്നതല്ല.
സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുമ്പോഴും ഹാർഡ് കോപ്പി അയയ്ക്കുമ്പോഴും എല്ലാ രേഖകളും വ്യക്തവും കൃത്യവും ആണെന്ന് ഉറപ്പാക്കുക.
ഔദ്യോഗിക വെബ്സൈറ്റ്:
[(https://recruit.cusat.ac.in)
