മില്‍മയില്‍ പരീക്ഷയില്ലാതെ ജോലി; 20,000 ശമ്പളം; ഇന്റര്‍വ്യൂ നടക്കുന്നു
മില്‍മക്ക് കീഴില്‍ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ നവംബര്‍ 13ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
മില്‍മ ടിആര്‍സിഎംപിയുവില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനി (MIS& Systems) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
പി& ഐ ഓഫീസ്, മാന്നാറിലാണ് നിയമനം.
പ്രായപരിധി
40 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
എംസിഎ, ബിടെക് (ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്).
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, 1 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പി& ഐ ഓഫീസില്‍ ഇന്റര്‍വ്യൂവിന് മേല്‍പ്പറഞ്ഞിരിക്കുന്ന തീയതിക്കും നേരിട്ട് ഹാജരാവണം.
തീയതി13.03.2026സമയം10.30 am
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: Click
