For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എയിംസിൽ നഴ്സിങ് ഓഫീസർ ഒഴിവ്

Kerala job

 



എയിംസിൽ നഴ്സിങ് ഓഫീസർ; 2500+ ഒഴിവുകൾ; 75000 തുടക്ക ശമ്പളം; അപേക്ഷ മാർച്ച് 16 വരെ

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എയിംസുകളിലേക്ക് നഴ്‌സിങ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണ് നോർസെറ്റ് (NORCET 2026). ഈ വർഷത്തെ നോർസെറ്റ് പരീക്ഷക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2500ലധികം ഒഴിവുകളിലേക്കാണ് ഇത്തവണ വിജ്ഞാപനം വന്നിട്ടുള്ളത്. താൽപര്യമുള്ളവർ മാർച്ച് 16ന് മുൻപായി അപേക്ഷ പൂർത്തിയാക്കണം. 

തസ്തികയും ഒഴിവുകളും

എയിംസ് നോർസെറ്റ് 2026. ആകെ ഒഴിവുകൾ 2551.

പ്രായപരിധി

18നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

ബി.എസ്.സി നഴ്സിംഗ് (B.Sc Nursing) അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് പൂർത്തിയാക്കിയവർക്ക് നോർസെറ്റിന് അപേക്ഷിക്കാം. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിലോ അതത് സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിലോ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 

ജി.എൻ.എം (GNM) ഡിപ്ലോമയുള്ളവർക്ക് 50 കിടക്കകളുള്ള ആശുപത്രിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പരീക്ഷ തീയതി

രണ്ട് ഘട്ടങ്ങളിലായാണ് നോർസെറ്റ് പരീക്ഷ നടക്കുന്നത്. പ്രാഥമിക പരീക്ഷ ഏപ്രിൽ 11ന് നടക്കും. രണ്ടാം ഘട്ട മെയിൻസ് പരീക്ഷ ഏപ്രിൽ 30ന്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ മാട്രിക്സ് ലെവൽ 7 പ്രകാരമുള്ള ഉയർന്ന ശമ്പളമാണ് ലഭിക്കുക. വിവിധ അലവൻസുകൾ ഉൾപ്പെടെ തുടക്കത്തിൽ തന്നെ 75,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കും.

അപേക്ഷ ഫീസ്

ജനറൽ, ഒബിസി വിഭാഗക്കാർക്ക് 3000 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 2400 രൂപമതി. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ എയിംസിന്റെ പരീക്ഷ വിൻഡോ സന്ദർശിച്ച് നോർസെറ്റിന് രജിസ്റ്റർ ചെയ്യണം. വിശദമായ പ്രോസ്‌പെക്ടസ്, അപേക്ഷ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. തുടർന്ന് പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിലൂടെ അറിയിക്കും. രജിസ്ട്രേഷൻ മാർച്ച് 16ന് അവസാനിക്കും. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക. 

അപേക്ഷ: https://www.aiimsexams.ac.in/auth/login 

വിജ്ഞാപനം: Click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain