ആര്‍സിസിയില്‍ ലാബ് ടെക്‌നീഷ്യന്‍; 22,000 തുടക്ക ശമ്പളം; കത്തയച്ച് ജോലി നേടാം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാന്‍ അവസരം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 10ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ആര്‍സിസിയില്‍ ലാബ് ടെക്‌നീഷ്യന്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.02.2026 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ബി.എസ്.സി എംഎല്‍ടി/ ബി.എസ്.സി. കൂടെ അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഎംഎല്‍.
ബിഎസ്.സി എംഎല്‍ടിയും കൂടെ ഹിസ്റ്റോപാതോളജി ലബോറട്ടറി, Nucleic acid isolation, Fish hybridization and molecula pathology techniques ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം ആര്‍സിസിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ലാബ് ടെക്‌നീഷ്യന്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം ബയോഡാറ്റയും, വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ ഫോമും സഹിതം ചുവടെ നല്‍കിയ വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി മാര്‍ച്ച് 10.
Director,
Regional Cancer Centre
FINANCE MANAGER
PROJECT CELL
REGIONAL CANCER CENTRE,
MEDICAL COLLEGE CAMPUS,
POST BOX No. 2417,
THIRUVANANTHAPURAM - 695011
അപേക്ഷ ഫോമില്‍ പരസ്യ നമ്പര്‍, തീയതി, പ്രായം, യോഗ്യത, പേര്, എക്‌സ്പീരിയന്‍സ്, കോണ്‍ടാക്ട് ഡീറ്റെയില്‍സ്, ഇമെയില്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
വെബ്‌സൈറ്റ്: https://www.rcctvm.gov.in/recruitments