കേരള സര്‍ക്കാര്‍ കെഎഫ്‌സിയില്‍ ജോലി നേടാം; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ ഏപ്രില്‍ 18 വരെ
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ ഒഴിവുകളില്‍ ജോലി നേടാന്‍ അവസരം. ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍, ഓഫീസ് എക്‌സിക്യൂട്ടീവ്, ക്രെഡിറ്റ് ഓഫീസര്‍ തുടങ്ങിയ തസ്തകകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 18ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍, ഓഫീസ് എക്‌സിക്യൂട്ടീവ്, ക്രെഡിറ്റ് ഓഫീസര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ അഡൈ്വസര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ റിക്രൂട്ട്‌മെന്റ്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
◾ഡെവലപ്‌മെന്റ് ഓഫീസര്‍➡️ 40 വയസുവരെ.
◾ഓഫീസ് എക്‌സിക്യൂട്ടീവ് ➡️35 വയസുവരെ.
◾ക്രെഡിറ്റ് ഓഫീസര്‍ ➡️40 വയസുവരെ.
◾അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് ➡️40 വയസുവരെ.
◾ടെക്‌നിക്കല്‍ അഡൈ്വസര്‍ ➡️45 വയസുവരെ.
◾മാനേജര്‍➡️ 40 വയസുവരെ.
◾ഡെപ്യൂട്ടി മാനേജര➡️ 35 വയസുവരെ.
യോഗ്യത
മാനേജര്‍ (ജനറല്‍)
ബിഇ/ ബിടെക് (കൂടെ എംബിഎOR JAIIB) അല്ലെങ്കില്‍ JAIIB യോടെയുള്ള ബിരുദം. അല്ലെങ്കില്‍ എല്‍എല്‍ബിOR സിഎ/ സിഎംഎ.
ബാങ്ക് ഫിനാന്‍ഷ്യല്‍ മേഖലകളില്‍ ഏഴ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഓഫീസ് എക്‌സിക്യൂട്ടീവ്
ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഡാറ്റ എന്‍ട്രി കഴിവ് (ഇംഗ്ലീഷ് മലയാളം ടൈപ്പിങ്).
ക്രെഡിറ്റ് ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ടെക്‌നിക്കല്‍ അഡൈ്വസര്‍
ബിഇ/ ബിടെക് ഇന്‍ സിവില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മാര്‍ക്കറ്റിങ്/ ഫിനാന്‍ഷ്യല്‍ മേഖലയില്‍ എക്‌സ്പീരിയന്‍സ്. 4 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
◾ഡെവലപ്‌മെന്റ് ഓഫീസര👉 ₹30,000 per month
◾ഓഫീസ് എക്‌സിക്യൂട്ടീവ്👉 ₹22,290 per month
◾ക്രെഡിറ്റ് ഓഫീസര്‍👉 ₹35,000 to ₹50,000 per month
◾മാനേജര്‍ 👉79,900 – ₹1,29,200 per month
◾ഡെപ്യൂട്ടി മാനേജര്‍👉 ₹65,800 – ₹1,25,200 per month
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കെഎഫ്‌സിയുടെ കരിയര്‍ പേജ് സന്ദര്‍ശിക്കുക. ശേഷം വിശദമായ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.
വിജ്ഞാപനം: Click
WEBSITE: https://www.kfc.org/
