മത്സ്യഫെഡില്‍ അസിസ്റ്റന്റ്; കേരള പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി; അപേക്ഷ ഏപ്രില്‍ 1 വരെ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) ല്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ഏപ്രില്‍ 01.
തസ്തികയും ഒഴിവുകളും
മത്സ്യഫെഡില്‍ അസിസ്റ്റന്റ് ഗ്രേഡ് II/ ജൂനിയര്‍ അസിസ്റ്റന്റ്. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് മാത്രമായി സൊസൈറ്റി വിഭാഗത്തില്‍ നിന്നുള്ള നിയമനമാണിത്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളമായി ലഭിക്കും.
നിയമനം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ പട്ടിക ജാതി സമുദായത്തിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്യാത്തവരും പട്ടിക ജാതി സമുദായംഗമല്ലാത്തവരുമായ ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
പ്രായം
18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1976നും 01.01.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
അപേക്ഷകര്‍ക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം.
അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം, എച്ച്ഡിസി/ ജെഡിസി നേടിയിരിക്കണം.
അല്ലെങ്കില്‍ ബികോം (കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിഎസ്.സി (കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്).
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.