കേരള വനിത കമ്മീഷനില്‍ ജോലിയവസരം; ദിവസ വേതനാടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ്;
കേരള വനിത കമ്മീഷനില്‍ ജോലി നേടാന്‍ അവസരം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 6ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം.
തസ്തികയും ഒഴിവുകളും
വനിത കമ്മീഷന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. കേരളത്തില്‍ വിവിധ സെന്ററുകളില്‍ ഒഴിവ് വന്നിട്ടുണ്ട്.
ശമ്പളം
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനം 800 രൂപ ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ പിഡിസി വിജയിച്ചിരിക്കണം.
കേന്ദ്ര-സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (DCA) ഉണ്ടായിരിക്കണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫ്‌സ്, എക്‌സല്‍, വേഡ്).
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള വനിത കമ്മീഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക.
ശേഷം മാര്‍ച്ച് 6ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. അപേക്ഷ ഫീസില്ല. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
തീയതി 06.03.2026സമയം 9.30 രാവിലെസ്ഥലം കേരള വനിത കമ്മീഷന്‍ ആസ്ഥാനം
