For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ആവാൻ അവസരം

Kerala job


 

കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ആവാം; 30,000 രൂപവരെ ശമ്പളം; അപേക്ഷ മാര്‍ച്ച് 27 വരെ

കേരള സര്‍ക്കാരിന് കീഴിലുള്ള ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ജോലി നേടാന്‍ അവസരം. അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ പോര്‍ട്ടല്‍ മുഖേന മാര്‍ച്ച് 27ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന താല്‍ക്കാലിക നിയമനം. 

അക്കൗണ്ടന്റ് 1 ഒഴിവ്ഓഫീസ് അസിസ്റ്റന്റ്2 ഒഴിവ്

പ്രായപരിധി

അക്കൗണ്ടന്റ് 37 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരം. ഓഫീസ് അസിസ്റ്റന്റ്35 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരം.

യോഗ്യത

അക്കൗണ്ടന്റ്

കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംകോം ബിരുദം. ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചിരിക്കണം. 

ഫിനാന്‍സ് മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. ജിഎസ്ടി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

ഓഫീസ് അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തില്‍ പിജി. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ) യോഗ്യത വേണം. 

സര്‍ക്കാര്‍ മേഖലയില്‍ ഒരു വര്‍ഷത്തെ ജോലിപരിചയം. 

അപേക്ഷ ഫീസ്

236 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായി അടയ്ക്കണം. 

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അക്കൗണ്ടന്റ്, അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

അപേക്ഷ: https://iav.kerala.gov.in/2021/07/06/advertisements/ 

വിജ്ഞാപനം: Cick 

Post a Comment

© job vacancy . All rights reserved. Developed by Jago Desain