For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പുതിയ ജോലി ഒഴിവുകൾ വന്നിരിക്കുന്നു

Kerala job

 


KELSA വിവിധ ജോലി ഒഴിവുകൾ

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (KELSA) യുടെ കീഴിലുള്ള വിവിധ ജില്ലാ ലീഗൽ എയ്ഡ് ഓഫീസുകളിലേക്ക് ഇപ്പോൾ അവസരങ്ങൾ വന്നിട്ടുണ്ട്  സർക്കാർ മേഖലയിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരം

About the job Recruitment:

Kerala State Legal Services Authority (KELSA) has released a notification for the recruitment of Supporting Staff on a contract basis for the Legal Aid Defence Counsel (LADC) Offices across various districts in Kerala.

ലഭ്യമായ തസ്തികകളും വിദ്യാഭ്യാസ യോഗ്യത വിവരങ്ങളും (Vacancy Details & Educational Qualification)

1.ഓഫീസ് അസിസ്റ്റന്റ് (Office Assistant)

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Graduation).

അധിക വൈദഗ്ധ്യം:വേഡ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ ഓപ്പറേഷൻ, ടൈപ്പിംഗ് എന്നിവയിൽ പ്രാവീണ്യം.

2.റിസപ്ഷനിസ്റ്റ്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Receptionist-cum-Data Entry Operator)

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം (Graduation).

അധിക വൈദഗ്ധ്യം:മികച്ച ആശയവിനിമയ ശേഷിയും ടൈപ്പിംഗ് പരിജ്ഞാനവും നിർബന്ധം.


3.ഓഫീസ് അറ്റൻഡന്റ്/പ്യൂൺ (Office Attendant/Peon)

യോഗ്യത: പത്താം ക്ലാസ് (10th ) വിജയിച്ചിരിക്കണം.

ശമ്പള വിവരം (Salary Details)


ക്ലാസ് - A (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്).


ഓഫീസ് അസിസ്റ്റന്റ്:24,000 രൂപ/മാസം


റിസപ്ഷനിസ്റ്റ്:19,000 രൂപ/മാസം


പ്യൂൺ:14,000 രൂപ/മാസം


ക്ലാസ് - C (മറ്റ് ജില്ലകൾ)


ഓഫീസ് അസിസ്റ്റന്റ്:15,000 രൂപ/മാസം


റിസപ്ഷനിസ്റ്റ്:14,000 രൂപ/മാസം


പ്യൂൺ:12,000 രൂപ/മാസം

പ്രധാന തീയതി (Important Date)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:മാർച്ച് 19, 2026, വൈകുന്നേരം 5.00 മണി വരെ

എങ്ങനെ അപേക്ഷിക്കാം? (How to Apply?)

1.അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുക

ഔദ്യോഗിക വെബ്സൈറ്റായ www.kelsa.keralacourts.in ൽ നിന്നോ അല്ലെങ്കിൽ ചുവടെയുള്ള ലിങ്കിൽ നിന്നോ അപേക്ഷാ ഫോറം ലഭിക്കും. 

ഡയറക്ട് ലിങ്ക് Application Form

2.ഫോറം പൂരിപ്പിക്കുക

കൃത്യവുമായ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് ചേർക്കുക.

3.രേഖകൾ സഹിതം സമർപ്പിക്കുക

പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ചേർത്തി നൽകുക.

4. എങ്ങനെ എവിടെ അപേക്ഷ സമർപ്പിക്കണം


ഈ പൂർണ്ണമായ അപേക്ഷ നിങ്ങൾ അപേക്ഷിക്കുന്ന ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) ഓഫീസിൽ നേരിട്ടോ സ്പീഡ് പോസ്റ്റ് വഴിയോ അപേക്ഷ അയക്കുക.




Post a Comment

© Kerala job. All rights reserved. Developed by Jago Desain