For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ വീടിൻ്റെ തൊട്ടടുത്ത് തന്നെ ജോലി നേടാൻ ഇപ്പൊൾ അവസരം

Kerala job

 


വീടിനു അടുത്തുള്ള സഹകരണ ബാങ്കുകളിൾ ജോലി നേടാം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) 2026 കേരളത്തിലെ വിവിധ ജില്ലകളിലുള്ള സഹകരണ ബാങ്കുകളിലേക്ക് നിരവധി ജോലി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു

ഒഴിവുള്ള തസ്തികകൾ
ഈ വിജ്ഞാപനത്തിലൂടെ വിവിധ സഹകരണ ബാങ്കുകളിലേക്കും സംഘങ്ങളിലേക്കും താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സെക്രട്ടറി (Secretary) – വിജ്ഞാപന നമ്പർ: 8/2026

അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് (Assistant Secretary/Chief Accountant) – വിജ്ഞാപന നമ്പർ: 9/2026

ജൂനിയർ ക്ലർക്ക് (സൂപ്പർ ഗ്രേഡ്) (Junior Clerk – Super Grade Bank) – വിജ്ഞാപന നമ്പർ: 10/2026

ജൂനിയർ ക്ലർക്ക് (സ്പെഷ്യൽ ഗ്രേഡ്) (Junior Clerk – Special Grade Class I Bank) – വിജ്ഞാപന നമ്പർ: 11/2026

ജൂനിയർ ക്ലർക്ക് (ക്ലാസ് II മുതൽ ക്ലാസ് VII വരെ) (Junior Clerk – Class II to Class VII) – വിജ്ഞാപന നമ്പർ: 12/2026.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (System Administrator) – വിജ്ഞാപന നമ്പർ: 13/2026.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Data Entry Operator) – വിജ്ഞാപന നമ്പർ: 14/2026.

ജൂനിയർ ക്ലർക്ക് / കാഷ്യർ (Junior Clerk / Cashier)

വിദ്യാഭ്യാസ യോഗ്യത:SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

കൂടാതെ JDC (Junior Diploma in Cooperation) അല്ലെങ്കിൽ HDC (Higher Diploma in Cooperation) അല്ലെങ്കിൽ HDC & BM വിജയിച്ചിരിക്കണം.

അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള B.Com (Co-operation) ബിരുദം.

അല്ലെങ്കിൽ സഹകരണം ഒരു വിഷയമായി പഠിച്ച ബിരുദം (ഉദാ: BSc Agriculture with Cooperation).

ശമ്പളം: ഏകദേശം ₹18,000 മുതൽ ₹50,000+ വരെ (ബാങ്കിന്റെ ക്ലാസിഫിക്കേഷൻ അനുസരിച്ച് വ്യത്യാസപ്പെടും).

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Data Entry Operator)

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള Data Entry/Computer Application സർട്ടിഫിക്കറ്റ് (ഉദാ: PGDCA).

ശമ്പളം: ഏകദേശം 17,000 മുതൽ 45,000+ വരെ.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (System Administrator)

വിദ്യാഭ്യാസ യോഗ്യത:B.Tech (CS / IT / Electronics & Communication) അല്ലെങ്കിൽ MCA / MSc Computer Science.

ശമ്പളം: ഏകദേശം 25,000 മുതൽ 70,000+ വരെ.

സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി (Secretary / Assistant Secretary)

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും HDC/HDC & BM അല്ലെങ്കിൽ B.Com (Co-operation).

ഉയർന്ന തസ്തികകളിലേക്ക് നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം കൂടി ആവശ്യമാണ്.

ശമ്പളം: ഏകദേശം 30,000 മുതൽ 90,000+ വരെ.

അപേക്ഷാ ഫീസ്:

ജനറൽ / OBC: ഒരു തസ്തികയ്ക്ക് 150. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).

SC/ST: ഒരു തസ്തികയ്ക്ക് ₹50. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).

പ്രധാന തീയതികൾ:

വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 2026 മാർച്ച് 5.

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: 2026 മാർച്ച് 5.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 4.

അപേക്ഷിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ‘One Time Registration’ ലോഗിൻ ഉപയോഗിച്ച് അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവർ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

Notification link

Post a Comment

© Kerala job. All rights reserved. Developed by Jago Desain