For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആയുഷ് മിഷനില്‍ ഇന്റര്‍വ്യൂ

Kerala job

 



ആയുഷ് മിഷനില്‍ ഇന്റര്‍വ്യൂ; 40,000 തുടക്ക ശമ്പളത്തില്‍ ജോലിയവസരം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കേരളത്തില്‍ ജോലിയവസരം. വിവിധ ഓഫീസര്‍, മാനേജര്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 27ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. 

തസ്തികയും ഒഴിവുകളും

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കേരളത്തില്‍ ജോലി. പ്രൊക്യുര്‍മെന്റ് ഓഫീസര്‍, ക്യാമ്പസ് മാനേജര്‍ തസ്തികകളിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 

പ്രൊക്യുര്‍മെന്റ് ഓഫീസര്‍ 1 ഒഴിവ്ക്യാമ്പസ് മാനേജര്‍ 1 ഒഴിവ്

പ്രായപരിധി

പ്രൊക്യുര്‍മെന്റ് ഓഫീസര്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.03.2026 അടിസ്ഥാനമാക്കി കണക്കാക്കും. ക്യാമ്പസ് മാനേജര്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.03.2026 അടിസ്ഥാനമാക്കി കണക്കാക്കും

രണ്ട് തസ്തികകളിലേക്കും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത

പ്രൊക്യുര്‍മെന്റ് ഓഫീസര്‍ 

എംബിഎ അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

ഐടി/ കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 

ഗവണ്‍മെന്റ് മേഖലയില്‍ പ്രൊക്യുര്‍മെന്റ് ഓഫീസര്‍/ ഇ-ടെന്‍ഡര്‍ പ്രോസസിങ്ങില്‍ കുറഞ്ഞത് 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 

ക്യാമ്പസ് മാനേജര്‍ 

എംബിഎ (എച്ച്ആര്‍)

അഡ്മിന്‍/ മാനേജ്‌മെന്റ് മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ എക്‌സ്പീരിയന്‍സ് വേണം. 

ട്രെയിനിങ് കോര്‍ഡിനേഷന്‍, ഹെല്‍ത്ത് പ്രോഗ്രാം ഓപ്പറേഷന്‍സ് മേഖലകളില്‍ പരിചയം. 

മികച്ച ആശയ വിനിമയ കഴിവും, ടെക്‌നിക്കല്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. 

ശമ്പളം

പ്രൊക്യുര്‍മെന്റ് ഓഫീസര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും. ക്യാമ്പസ് മാനേജര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും. 

ഇന്റര്‍വ്യു

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 27ന് നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം. അന്നേദിവസം പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കൈവശം വെയ്ക്കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

തീയതി27-02-2026സമയം 9:30 am സ്ഥലംThe State Programme Management & Support Unit


 National AYUSH Mission Kerala

 1st Floor Bliss Haven, Convent Road,

 Vanchiyoor PO, Thiruvananthapuram 695035 



Post a Comment

© Kerala job. All rights reserved. Developed by Jago Desain