ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ വേസ്റ്റ് മാനേജ്‌മെന്റ് എക്സ്പർട്ട് നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ആസ്ഥാന കാര്യാലയത്തിൽ വേസ്റ്റ് മാനേജ്‌മെന്റ് എക്സ്പെർട്ട് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
33,000 രൂപ പ്രതിമാസവേതനം. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും 4 വർഷത്തെ മാലിന്യ സംസ്കരണ രംഗത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളും സഹിതം ഫെബ്രുവരി 28 രാവിലെ 10 മണിക്ക് വഴുതക്കാട് ക്ലീൻ കേരള കമ്പനി ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 9447792058.
2.പ്രോജക്ട് എൻജിനിയർ കം പ്രൊക്യുർമെന്റ് എക്സ്പർട്ട് നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ആസ്ഥാന കാര്യാലയത്തിൽ പ്രോജക്ട് എൻജിനിയർ കം പ്രൊക്യുർമെന്റ് എക്സ്പർട്ട് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 55,000 രൂപ പ്രതിമാസ വേതനം.
ഉയർന്ന പ്രായപരിധി 40 വയസ്. മെക്കാനിക്കൽ / എൻവിയോൺമെന്റൽ / കെമിക്കൽ / ഇലക്ട്രിക്കൽ എന്നിവയിലേതെങ്കിലുമൊന്നിൽ എൻജിനിയറിങ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻവിയോൺമെന്റൽ എം.ടെക് ബിരുദവും പ്രൊക്യുർമെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് രംഗത്ത് രണ്ട് വർഷം പ്രവൃത്തിപരിചയം.
എം.ബി.എ അഭിലഷണീയം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളും ഫെബ്രുവരി 28 രാവിലെ 10 മണിക്ക് വഴുതക്കാട് ക്ലീൻ കേരള കമ്പനി ഓഫീസിൽ ഹാജരാക്കണം.
3. അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രോഗനിദാനം വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11 വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം കോളേജിൽ ഹാജരാകണം. പ്രതിമാസം 60,410 രൂപയാണ് സമാഹൃത വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0497 2800167.
4. കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ മുഖ്യ കാര്യാലയത്തിൽ കമ്പനി സെക്രട്ടറിയുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർ യോഗ്യത എന്നിവയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുളള 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള അപേക്ഷകർ ബയോഡേറ്റ, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ksdcsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.
ഫോൺ: 0487 – 2331064.
