For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കെൽട്രോണിൽ അസിസ്റ്റന്റ്, എഞ്ചിനീയർ ഒഴിവുകൾ;

Kerala job

 



കെൽട്രോണിൽ അസിസ്റ്റന്റ്, എഞ്ചിനീയർ ഒഴിവുകൾ; 20,000ന് മുകളിൽ തുടക്ക ശമ്പളം; അപേക്ഷ 19 വരെ


കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) ൽ ജോലി നേടാൻ അവസരം. എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 12 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖാന്തിരം ഫെബ്രുവരി 19നകം അപേക്ഷ നൽകണം. 


തസ്തികയും ഒഴിവുകളും

കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 12.

എഞ്ചിനീയർ 6 ഒഴിവ്ടെക്‌നിക്കൽ അസിസ്റ്റന്റ്6 ഒഴിവ്

 പ്രായപരിധി

എഞ്ചിനീയർ = 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ടെക്‌നിക്കൽ അസിസ്റ്റന്റ് = 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ശമ്പളം

എഞ്ചിനീയർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,000 രൂപമുതൽ 27,500 രൂപവരെ ശമ്പളം ലഭിക്കും.


ടെക്‌നിക്കൽ അസിസ്റ്റന്റ് = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപമുതൽ 21,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും. 

യോഗ്യത

എഞ്ചിനീയർ

കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ 60% മാർക്കോടെ ബി ടെക് / ബിഇ അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത വേണം. 

സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കിൽ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

ടെക്‌നിക്കൽ അസിസ്റ്റന്റ്

60% മാർക്കോടെ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിൽ 3 വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കിൽ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉള്ളവരായിരിക്കണം. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ 300 രൂപ അപേക്ഷ ഫീസായി നൽകണം.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ കെൽട്രോണിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് കറന്റ് ഓപ്പർച്യൂണിറ്റീസ് തിരഞ്ഞെടുക്കുക. എഞ്ചിനീയർ, അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വായിച്ച് മനസിലാക്കുക. അപേക്ഷ നൽകുന്നതിനായി തന്നിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താം. 



Post a Comment

© Kerala job. All rights reserved. Developed by Jago Desain