എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ
2026 ഫെബ്രുവരി 13 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തും.
പങ്കെടുക്കുന്ന സ്ഥാപനങ്ങൾ
ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ,
എംപയർ മോട്ടോർസ്,
ലൈഫ് ഇൻഷുറൻസ് കോ-ഓപ്പറേഷൻ ഓഫ് ഇന്ത്യ,
ജീവൻ ജ്യോതി മൾട്ടിസ്റ്റേയ്റ്റ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി
യോഗ്യത
പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, ബി.ടെക്, ഐ.ടി.ഐ മെക്കാനിക്കൽ എന്നീ യോഗ്യതയുള്ളവർക്കായി അഭിമുഖം നടത്തുന്നു. രജിസ്‌ട്രേഷൻ പ്രായപരിധി 40 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 8921916220
