For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മലയാള മനോരമയിൽ ജോലി അവസരം

Kerala job

 


മലയാള മനോരമയിൽ ജോലി അവസരം ആകർഷകമായ ശമ്പളത്തിൽ.

ഓഫീസ് കസേരയിൽ ഒതുങ്ങാതെ, ഇനി പുതിയ സ്ഥലങ്ങളും പുതുമുഖങ്ങളും കാണാം. ആകർഷകമായ ശമ്പളത്തോടൊപ്പം,സെയിൽസ് ഇൻസെന്റീവ്സും നൽകുന്നു.

പ്രധാന ജോലി സ്ഥലങ്ങൾ

കൊച്ചി, തൃശ്ശൂർ, കൊല്ലം, കാലിക്കറ്റ്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ.

യോഗ്യത വിവരങ്ങൾ 

ഗ്രാജുവേറ്റ്സ് അല്ലെങ്കിൽ പ്ലസ് ടു പാസ്സായവർക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാം.

മലയാളത്തിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം.

പ്രാദേശിക മാർക്കറ്റിനെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും അറിവുണ്ടായിരിക്കണം.

പ്രായപരിധി : 20 - 35 വയസ്സ്

ഫ്രഷേഴ്സിനും പങ്കെടുക്കാൻ അവസരം.

ഇന്റർവ്യൂ വിവരങ്ങൾ:


Face to Face Interview

തീയതി: ഫെബ്രുവരി 19, വ്യാഴാഴ്ച

സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മലയാള മനോരമ, പനമ്പിള്ളി നഗർ, കൊച്ചി ഇന്റർവ്യൂ നടക്കും.


🛑 വിജ്ഞാൻവാടികളിലേക്ക് കോ ഓഡിനേറ്റർ നിയമനം 20 വരെ അപേക്ഷിക്കാം

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളിലേക്ക് കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-45 വയസ്സ്. പ്രതിമാസ ഓണറേറിയം 8000 രൂപ. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് അപേക്ഷിക്കാം.  ജില്ലയിലെ വിവിധയിടങ്ങളിലായി 18 വിജ്ഞാൻവാടികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 20 ന്  വൈകിട്ട് അഞ്ചിന്  മുമ്പായി സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0484 2422256

🛑 പാലിയേറ്റീവ് നഴ്‌സ് ഒഴിവ്

തുമ്പമണ്‍ പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎന്‍എം/ ബിഎസ്‌സി  നഴ്‌സിംഗ്.  ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് നിര്‍ബന്ധം. അല്ലെങ്കില്‍ എഎന്‍എം/ ജെപിഎച്ച് എന്‍ കോഴ്‌സും മൂന്ന് മാസത്തെ ബിസിസിപിഎന്‍ / സിസിസിപിഎഎന്‍ കോഴ്‌സ് നിര്‍ബന്ധം. ജനറല്‍ നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 

പ്രായപരിധി 18-40. തുമ്പമണ്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഫെബ്രുവരി 23 രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain