തൊഴിലുറപ്പ് പദ്ധതി ഓഫീസിലും, വന ഗവേഷണ സ്ഥാപനത്തിലും ജോലിയൊഴിവുകൾ; വിവിധ ജില്ലകളിൽ അവസരം
1. അസിസ്റ്റന്റ് നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ-എം.എസ്. ഓഫീസ്/ഡിസിഎ/പിജിഡിസിഎയുമാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയം (മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ AITA (അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്) തസ്തികയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന). www.nregs.kerala.gov.in ൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമും യോഗ്യത, പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 10ന് വൈകിട്ട് 5നകം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ – 6950333 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in, 0471-2313385, 1800 425 1004.
2. പ്രൊജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിലെ രണ്ടു സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രൊജക്ട് ഫെല്ലോ താത്കാലിക നിയമനത്തിന് ഫെബ്രുവരി 10 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദ വിവരങ്ങൾക്ക്: www.kfri.res.in.
3. പേഴ്സണൽ അസിസ്റ്റന്റ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പേഴ്സണൽ അസിസ്റ്റന്റ് ടു കമ്മീഷണർ, ടെക്നിക്കൽ അസിസ്റ്റന്റ്, നൈറ്റ് വാച്ച്‌മാൻ തസ്തികകളിൽ ഒരോ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. തസ്തികകൾക്ക് ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സമാന ശമ്പള സ്കെയിലിലുള്ളവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഫെബ്രുവരി 10ന് മുൻപ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
4. അപ്രന്റിസ് അഭിമുഖം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ മെക്കാനിക്കൽ എൻജിനിയറിംഗ് ആൻഡ് സിവിൽ എൻജിനിയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in .
