തിരുവനന്തപുരം ഐടി മിഷനിൽ ഒഴിവ്; ഒരു ലക്ഷം രൂപ ശമ്പളത്തിൽ കരാർ നിയമനം
തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്തികകളിലായി 3+ ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്: ബിഇ/ബിടെക് (ഇസി/സിഎസ്/ഐടി)/ എംസിഎ, 5 വർഷ പരിചയം; 40; 1,04,000.
∙ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്/ സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്: ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ, പ്രഫഷനൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്, 4-6 വർഷ പരിചയം; 40; 80,000.
∙സീനിയർ നെറ്റ്‌വർക് എൻജിനീയർ: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്), സിസിഎൻപി സർട്ടിഫിക്കേഷൻ, 3 വർഷ പരിചയം; 35; 52,000.
∙ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ: എൻജിനീയറിങ് ബിരുദം/എംസിഎ, എംബിഎ, 2 വർഷ പരിചയം; 40; 40,000
www.careers-itmission.kerala.gov.in
