For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍പ്പര്‍ നിയമനം

Kerala job

 



സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍പ്പര്‍ നിയമനം


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി  കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.  


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 18, 19 തിയതികളില്‍ രാവിലെ 10 മുതല്‍ കളക്ടറേറ്റ് സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.


വയനാട് : ഫോണ്‍- 04936202251.


2. ക്ലര്‍ക്ക് നിയമനം


പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന  കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.  കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19 നകം അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, കോഴിക്കോട് മേഖലാ ഓഫീസില്‍ നേരിട്ടോ, calicutbedd@gmail.com ലോ നല്‍കണം. ഫോണ്‍-  0495-2377786.


3. ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം


വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-നാച്ചുറൽ സയൻസ് (കാറ്റഗറി നമ്പര്‍ 602/2024 ) തസ്തികയിലേക്ക് ഫെബ്രുവരി 20 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍, കെ ഫോം, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202539.



4. അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


അപേക്ഷാഫോം https://egrants.kerala.gov.in  പോര്‍ട്ടലില്‍ ലഭ്യമാണ്.  നിശ്ചിത മാതൃകയലുള്ള അപേക്ഷ പൂരിപ്പിച്ച് ഒപ്പ് രേഖപ്പടുത്തിയ അപേക്ഷയും, അനുബന്ധ രേഖകളും പിന്നോക്ക  വിഭാഗ വികസന വകുപ്പ് കോഴിക്കോട്  മേഖലാ ഓഫീസില്‍ നേരിട്ടോ  രമഹശരൗയേരററ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 19.ഫോണ്‍ - 0495 2377786.



Post a Comment

© Kerala job. All rights reserved. Developed by Jago Desain