വിഴിഞ്ഞം തുറമുഖത്ത് നിരവധി ഒഴിവുകള്‍; ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് ജോലിക്കാരെ ആവശ്യമുണ്ട്; ബിരുദമാണ് യോഗ്യത
കേരള സര്‍ക്കാര്‍ വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡില്‍ പുതിയ ജോലി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് ഒഴിവുകളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 18ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡില്‍ (VISL) - മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണല്‍, അക്കൗണ്ട്‌സ് ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണല്‍ 02 ഒഴിവ്അക്കൗണ്ട്‌സ് ക്ലര്‍ക്ക് 1 ഒഴിവ്
പ്രായപരിധി
36 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.
യോഗ്യത
മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണല്‍
ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. (മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞിരിക്കണം).
ഏതെങ്കിലും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഓഫീസ്/ അഡ്മിന്‍/ ക്ലറിക്കല്‍ വര്‍ക്ക് മേഖലകളില്‍ ജോലി ചെയ്തുള്ള ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അക്കൗണ്ട്‌സ് ക്ലര്‍ക്ക്
ബികോം യോഗ്യത വേണം. ടാലി പരിജ്ഞാനം ആവശ്യമാണ്.
ഏതെങ്കിലും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ അക്കൗണ്ടിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
ശമ്പളം
മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണല്‍ = തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,175 രൂപ ശമ്പളമായി ലഭിക്കും.
അക്കൗണ്ട്‌സ് ക്ലര്‍ക്ക് = തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,175 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ ലിങ്കില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിഴിഞ്ഞം പോര്‍ട്ടിലേക്കുള്ള ജോലിയുടെ യോഗ്യതയുടെ വിശദാംശങ്ങള്‍ വായിച്ച് മനസിലാക്കിയതിന് ശേഷം നേരിട്ട് തന്നിരിക്കുന്ന ആപ്ലിക്കേഷന്‍ ലിങ്ക് മുഖേന അപേക്ഷിക്കണം.
