സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം
കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളെ താൽക്കാലിക ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത്. ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
സ്റ്റാഫ് നഴ്സ്
എറണാകുളം ജനറൽ ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 രാവിലെ 11 ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2386000.
കരാർ നിയമനം
ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക്: www.lifemission.kerala.gov.in .
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം, ചാല ഐ.ടി.ഐയിൽ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുകളിലേക്ക് ലത്തീൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചുള്ള നിയമനത്തിനായി ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് അഭിമുഖം നടത്തും.
മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് / ഡിഗ്രി / ഈ വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.ടിയിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2459255.
താൽക്കാലിക ഒഴിവ്
കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന്റ ഹോസ്റ്റലിൽ കെയർ ടേക്കർ (പുരുഷൻ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23ന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.
വിജ്ഞാൻവാടി കോർഡിനേറ്റർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന വിജ്ഞാനവാടികളിൽ കോർഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി: 21-45 വയസ്. പട്ടികജാതി വികസന വകുപ്പിലോ മറ്റു സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. കൂടുതൽ വിവരങ്ങൾക്ക്: 0471 2737100, sc.directorate@gmail.com.
മാനേജ്‌മെന്റ് ട്രെയിനി നിയമനം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ട്രയിനിങ് ഫോർ കരിയർ എക്സലൻസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രൊഫഷണൽ മേഖലകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിന്റെ ഭാഗമായി മാനേജ്‌മെന്റ് ട്രെയിനി പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം. ആകെ 30 ഒഴിവുകളാണുള്ളത്. പരിശീലനകാലാവധി ഒരു വർഷം (മികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിക്കുന്നതാണ്.
പി.എസ്.സി അംഗീകൃത എം.ബി.എ ആണ് വിദ്യാഭ്യാസ യോഗ്യത. വനിതകൾക്ക് 50 ശതമാനം നിയമനവും പട്ടികജാതിയിലെ അതിദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയും നൽകും. 21 - 40 വയസാണ് പ്രായപരിധി. ഉദ്യോഗാർഥികൾ ഫെബ്രുവരി 21 നകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് :sc.directorate@gmail.com, 0471-2737245, 2737246.
താൽക്കാലിക ഒഴിവ്
കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന്റ ഹോസ്റ്റലിൽ കെയർ ടേക്കർ (പുരുഷൻ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23ന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.
കോ ഓർഡിനേറ്റര്‍ നിയമനം
ഇടുക്കി പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഞ്ജാനവാടികളുടെ മേല്‍നോട്ടത്തിനായി ഒരു വര്‍ഷത്തേക്ക് കോ ഓർഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കംമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. പ്രായ പരിധി 21-45 വയസ്സ്. പട്ടികജാതി വികസന വകുപ്പിലോ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ ഓണറേറിയം 8000 രൂപയായിരിക്കും. പ്രവൃത്തി സമയം എല്ലാ ദിവസവും രണ്ട് മുതല്‍ ല്‍ ഏഴ് വരെ. ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ വിജഞാന്‍വാടി പ്രവര്‍ത്തിക്കും. തിങ്കളാഴ്ച അവധിയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവില്‍ സ്റ്റേഷന്‍, 2-ാം നില, കുയിലിമല പൈനാവ് പി ഒ ഇടുക്കി എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം.
കൃത്യമായ രേഖകള്‍ ഇല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷയുടെ പകര്‍പ്പ് എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0486 2296297
