For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ കരാർ നിയമനം

Kerala job

 


ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ  കരാർ നിയമനം

ലൈഫ് മിഷൻ (Life Mission) സംസ്ഥാന ഓഫീസിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള നോട്ടിഫിക്കേഷന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു:

തസ്തികയുടെ വിവരങ്ങൾ

തസ്തികയുടെ പേര്: അക്കൗണ്ടന്റ്.

ഒഴിവുകളുടെ എണ്ണം: 1.

പ്രതിമാസ ശമ്പളം: 35,000/- രൂപ.

യോഗ്യതകളും മുൻഗണനയും

അടിസ്ഥാന യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് ബിരുദം (B.Com).

അധിക യോഗ്യത: ടാലി സോഫ്റ്റ്‌വെയറിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

മുൻഗണന: കൊമേഴ്സിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ഉള്ള മാസ്റ്റർ ബിരുദവും (M.Com/MBA), സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ മേഖലയിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

ആവശ്യമായ രേഖകൾ: ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 25.02.2026 വൈകുന്നേരം 5 മണിക്ക് മുൻപായി. മാർഗമോ അല്ലെങ്കിൽ ഇ-മെയിൽ വഴിയോ അപേക്ഷ നൽകാം

അപേക്ഷ അയക്കേണ്ട വിലാസം:

ലൈഫ് മിഷൻ സംസ്ഥാന ഓഫീസ്, ബി.എസ്.എൻ.എൽ ഭവൻ, മൂന്നാം നില, ഉപ്പളം റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം – 695 001.

ഇ-മെയിൽ വഴി: lifemissionkerala@gmail.com

നോട്ടിഫിക്കേഷൻ ലിങ്ക് 

പാലിയേറ്റീവ് നഴ്‌സ് ഒഴിവ്

തുമ്പമണ്‍ പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎന്‍എം/ ബിഎസ്‌സി  നഴ്‌സിംഗ്.  ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് നിര്‍ബന്ധം. അല്ലെങ്കില്‍ എഎന്‍എം/ ജെപിഎച്ച് എന്‍ കോഴ്‌സും മൂന്ന് മാസത്തെ ബിസിസിപിഎന്‍ / സിസിസിപിഎഎന്‍ കോഴ്‌സ് നിര്‍ബന്ധം. 

ജനറല്‍ നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായപരിധി 18-40. തുമ്പമണ്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഫെബ്രുവരി 23 രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain