For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തില്‍ ആധാര്‍ സര്‍വീസില്‍ ജോലിക്കാരെ ആവശ്യമുണ്ട്

Kerala job

 



കേരളത്തില്‍ ആധാര്‍ സര്‍വീസില്‍ ജോലിക്കാരെ ആവശ്യമുണ്ട്; 10 ജില്ലകളില്‍ ഒഴിവുകള്‍; പ്ലസ് ടുവാണ് യോഗ്യത

ആധാര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. വിവിധ ജില്ലകളിലായി ഓപ്പറേറ്റര്‍/ സൂപ്പര്‍വൈസര്‍ ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ സി.എസ്.ഇ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. 

അവസാന തീയതി: മാര്‍ച്ച് 10.

തസ്തികയും ഒഴിവുകളും

ആധാര്‍ സേവ കേന്ദ്രങ്ങളിലേക്ക് ഓപ്പറേറ്റര്‍/ സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 16.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ് നടക്കുക. 

ആലപ്പുഴ1
ഇടുക്കി2
കണ്ണൂര്‍2
കാസര്‍ഗോഡ്2
കൊല്ലം1
കോഴിക്കോട്1
പാലക്കാട്1
പത്തനംതിട്ട1
തൃശൂര്‍3
വയനാട്2

പ്രായപരിധി

18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

പ്ലസ് ടു പാസായിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസും, രണ്ട് വര്‍ഷത്തെ ഐ.ടി.ഐയും കഴിഞ്ഞവരായിരിക്കണം. 

അല്ലെങ്കില്‍ പത്താം ക്ലാസും, മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ കഴിഞ്ഞവരായിരിക്കണം. 
കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 

ഉദ്യോഗാര്‍ഥികള്‍ UIDAI അംഗീകൃത ആധാര്‍ ഓപ്പറേറ്റര്‍/ സൂപ്പര്‍വൈസര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇതിനായുള്ള പരീക്ഷ വെബ്‌സൈറ്റ് മുഖേന ക്ലിയര്‍ ചെയ്യാം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകൃത സെമി സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് നല്‍കുന്ന വേതനം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സി.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പോര്‍ട്ടലില്‍ നിന്ന് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക് ചുവടെ നല്‍കുന്നു. ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യുക. 

അപേക്ഷ: https://career.csccloud.in/apply-now/MTE1OQ== 

Post a Comment

© Kerala job. All rights reserved. Developed by Jago Desain