നാഷണൽ ആയുഷ് മിഷൻ ആയുഷ് വകുപ്പിനു കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
നാഷണൽ ആയുഷ് മിഷൻ മുഖേന ആയുഷ് വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു,ഫെബ്രുവരി 17 വൈകിട്ട് 5നകം തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
യോഗ്യത :പ്ലസ്ടു പാസ്സായ കമ്പ്യൂട്ടർ (പരിജ്ഞാനംഎം.എസ് ഓഫീസ്) യോഗ്യതയുള്ളവർക്ക് മൾട്ടിപർപ്പസ് വർക്കർ (ജനനി) തസ്തികയിലേക്ക് അപേക്ഷിക്കാം.
കേരള സർക്കാർ അംഗീകൃത ആയുർവേദ ഫാർമസി കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമയാണ് ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികയിലേക്കുള്ള യോഗ്യത.
പ്രായപരിധി 40 വയസ്സ് കവിയരുത്.
താല്പര്യമുള്ളവർ സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുടെ (വയസ്സ്, യോഗ്യത) സ്വയം സാക്ഷ്യപെടുത്തിയ കോപ്പികൾ സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകിട്ട് 5നകം തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2919133
മറ്റു ജോലി ഒഴിവുകൾ
1. ജൂനിയർ റസിഡന്റ് ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ
കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 20 ന് 11:30 ന് മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ : 0484-2754000.
2.ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സ്
തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കേന്ദ്ര സർക്കാർ ഏജൻസിയായ എൻ.എസ്.ഡി.സി അംഗീകാരമുള്ള ഈ കോഴ്സ്, ഇലക്ട്രിക് വാഹന മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരമാണ് നൽകുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം സ്കോളർഷിപ്പോടെ ഈ കോഴ്സ് സൗജന്യമായി പഠിക്കാൻ സാധിക്കും.
ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ 2026 ഫെബ്രുവരി 23-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. താല്പര്യമുള്ളവർ https://forms.gle/WbFPzassFs6QBUR36 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ - 9495999658
