ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ നിയമനം; പ്ലസ് ടുവും, ടൈപ്പിങ് പരിജ്ഞാനവുമുള്ളവര്‍ക്ക് അവസരം
മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മാനന്തവാടി, പനമരം, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
പ്ലസ്ടു യോഗ്യതയുള്ള ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്,മലയാളം,) ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 18- 45 നുമിടില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഫെബ്രുവരി 17 ന് രാവിലെ 10 ന് മാനന്തവാടി ട്രൈബല്‍ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04935-240210.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ് വിഇപി പദ്ധതിയിലേക്ക് അക്കൗണ്ടന്റ് ജോലിക്കാരെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്.
യോഗ്യത: അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി പരിജ്ഞാനവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.
യുവതികള്‍ക്കും, മലയാളം ഡിടിപി അറിയുന്നവര്‍ക്കും, അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
അപേക്ഷ: താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസില് നേരിട്ട് എത്തിക്കണം. അവസാന തീയതി ഫെബ്രുവരി 18, വൈകുന്നേരം 5.00.
സംശയങ്ങള്‍ക്ക്: 0483 2733470
