ജില്ലാ നിര്‍മ്മിതി കേന്ദ്രം ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇടുക്കി ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് എന്നിവയുമാണ് യോഗ്യത. പ്രൊജക്ട് എഞ്ചിനീയര്‍ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മിതി കേന്ദ്രം, ഇടുക്കി പൈനാവ് പി. ഒ കുയില്‍മല, പിന്‍ -685603 എന്നീ വിലാസത്തില്‍ തപാല്‍ മുഖേനയോ nirmithikendraidukki@gamil. com ഇമെയിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം.
2 വര്‍ഷമാണ് കരാര്‍ കാലാവധി.ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232252,9495932252
2. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജിലെ രോഗനിദാനം വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ 11 ന് പരിയാരത്തെ കോളേജ് ക്യാമ്പസില്‍ കൂടികാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11ന് ഹാജരാകണം.
3.അപേക്ഷ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോമറു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതം ആചരിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഫെബ്രുവരി 21 (ശനിയാഴ്ച) വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പ്രവൃത്തി ദിവസങ്ങളില്‍ സൗജന്യമായി ലഭിക്കും.
4. പി.എസ്.സി കൂടിക്കാഴ്ച്ച
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) മലയാളം മാധ്യമം (കാറ്റഗറി നം . 602/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഒന്നാംഘട്ട കൂടിക്കാഴ്ച്ച ഫെബ്രുവരി 18, 19, 20 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടക്കും. ഫോണ്‍ - 04994 230102
