For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ ജോലിയവസരം

Kerala job

 



വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ ജോലിയവസരം; ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം; അപേക്ഷ ഫെബ്രുവരി 23 വരെ


കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ലീഗല്‍) വിഭാഗത്തിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഫെബ്രുവരി 23ന് മുന്‍പ് അപേക്ഷിക്കണം.



തസ്തികയും ഒഴിവുകളും



കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ലീഗല്‍) റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. 



പ്രായപരിധി



30 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന സമയത്ത് 30 വയസ് കവിയാന്‍ പാടില്ല. 


യോഗ്യത



അംഗീകൃത സ്ഥാപനത്തില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ ലോ ഡിഗ്രി നേടിയിരിക്കണം. 



പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളില്‍ 80 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 



മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയണം.



പരീക്ഷ



ഉദ്യോഗാര്‍ഥികള്‍ 100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. രണ്ട് മണിക്കൂറാണ് പരീക്ഷ ദൈര്‍ഘ്യം. വിഷയങ്ങള്‍ ചുവടെ പട്ടികയില്‍. എഴുത്ത് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം. 



അപേക്ഷിക്കേണ്ട വിധം



താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ലീഗല്‍) വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി ചുവടെ നല്‍കിയ ലിങ്ക് ഉപയോഗിക്കാം. 



അപേക്ഷകള്‍ ഫെബ്രുവരി 23ന്, വൈകീട്ട് 5 മണിക്ക് മുന്‍പായി അയക്കണം. 




അപേക്ഷ: CLICK 




Post a Comment

© Kerala job. All rights reserved. Developed by Jago Desain