അട്ടപ്പാടി താലൂക്ക് ആശുപത്രിയില്‍ ഒഴിവുകൾ വന്നിട്ടുണ്ട് വിവരങ്ങൾ ചുവടെ ,
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 179 ദിവസത്തെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികളിൽ നിയമനം.
നേഴ്സിങ് ഓഫീസര്‍,
ഫാര്‍മസിസ്റ്റ്,
ഡ്രൈവര്‍,
ഫിസിയോതെറാപിസ്റ്റ്,
ഇ.സി.ജി ടെക്നിഷ്യന്‍,
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍,
മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്,
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2)
എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2026 ഫെബ്രുവരി 27 രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി എത്തണം.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 2026 മാര്‍ച്ച് രണ്ടിന് രാവിലെ പത്തിന് നടക്കും. അട്ടപ്പാടി താലൂക്കില്‍ പെട്ടവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
