For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കരസേനയിൽ അഗ്‌നിവീർ; തെക്കൻ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

Kerala job

 



കരസേനയിൽ അഗ്‌നിവീർ; തെക്കൻ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:  കരസേനയിലേക്ക് 2027-ലെ അഗ്‌നിപത് സ്‌കീമിന് കീഴിലുള്ള അഗ്‌നിവീർ തെരഞ്ഞെടുപ്പിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസിന് കീഴിലുള്ള കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹിതരായ പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.

അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്‌നിക്കൽ, അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്മാൻ എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യതയനുസരിച്ച് ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും രണ്ട് വിഭാഗങ്ങളിലേക്ക് മുൻഗണന രേഖപ്പെടുത്തി അപേക്ഷിക്കാം. ഇത്തരത്തിൽ അപേക്ഷിക്കുന്നവർ രണ്ട് വിഭാഗങ്ങളുടെയും ഫോമുകൾ വെവ്വേറെ പൂരിപ്പിക്കുകയും രണ്ട് പ്രവേശന പരീക്ഷകൾക്ക് ഹാജരാകുകയും വേണം. എന്നാൽ, ശാരീരികക്ഷമതാ പരീക്ഷയും മെഡിക്കൽ ടെസ്റ്റും ഒരു തവണ പങ്കെടുത്താൽ മതിയാകും. റിക്രൂട്ട്‌മെന്റ് പ്രക്രിയ പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

ഓൺലൈൻ എഴുത്തുപരീക്ഷ ജൂൺ 1 മുതൽ 15 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷയിൽ വിജയിക്കുന്നവർക്കായി ശാരീരികക്ഷമതാ പരിശോധന ഉൾപ്പെടുന്ന റാലി സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ റിക്രൂട്ട്‌മെന്റിന്റെ രണ്ടാം ഘട്ടത്തിൽ ഒറിജിനൽ മാർക്ക് ലിസ്റ്റ് ഹാജരാക്കണം. www.joinindianarmy.nic.in  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 1.

Post a Comment

© Kerala job. All rights reserved. Developed by Jago Desain