For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പഞ്ചാബ് നാഷനൽ ബാങ്കിൽ ബിരുദക്കാർക്ക് അവസരം

Kerala job

 


പഞ്ചാബ് നാഷനൽ ബാങ്കിൽ ബിരുദക്കാർക്ക് അവസരം; കേരളത്തിൽ ഉൾപ്പെടെ 5138 ഒഴിവ്


∙ കേരളത്തിൽ 83 ഒഴിവ്

ബിരുദധാരികൾക്കു പഞ്ചാബ് നാഷനൽ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിൽ ഉൾപ്പെടെ 5,138 ഒഴിവ്. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. കേരളത്തിൽ 83 ഒഴിവാണുള്ളത്. തിരുവനന്തപുരം (20), എറണാകുളം (36), കോഴിക്കോട് (27) സർക്കിളുകളിലാണ് അവസരം.


∙സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ/അർബൻ–12,300, മെട്രോ–15,000


∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

∙പ്രായം: 20–28 (അർഹർക്കു നിയമാനുസൃത ഇളവ്). ‌‌പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. യോഗ്യതയും പ്രായവും 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. മാർച്ച് ആദ്യ ആഴ്ചയിലായിരിക്കും ഓൺലൈൻ പരീക്ഷ. ജനറൽ/ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നിവയുൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്.

പത്ത് അല്ലെങ്കിൽ 12–ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.

. അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം, വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കും ഇളവ് ബാധകം. ഓൺലൈനായി ഫീസ് അടയ്ക്കാം

∙അപേക്ഷിക്കേണ്ട വിധം: റജിസ്ട്രേഷൻ ഉൾപ്പെടെ കാര്യങ്ങൾ https://bfsissc.com എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്. ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ

 https://pnb.bank.in എന്ന വെബ്സൈറ്റിൽ



Post a Comment

© Kerala job. All rights reserved. Developed by Jago Desain