സി–ഡാക്കിൽ 822 ഒഴിവ്; തിരുവനന്തപുരം സെന്ററിലും അവസരം, അപേക്ഷ ഫെബ്രുവരി 20 വരെ
∙ഓൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ
സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 822 ഒഴിവ്. തിരുവനന്തപുരത്ത് 73 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.
∙മറ്റു സെന്ററുകളും ഒഴിവും: നോയിഡ-276, ചെന്നൈ-97, ബെംഗളൂരു-93, ഹൈദരാബാദ്-105, പുണെ-65, ഗുവാഹത്തി-27, മുംബൈ-27, മൊഹാലി-24, ഡൽഹി- 20, കൊൽക്കത്ത-15.
തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായപരിധി:
∙പ്രോജക്ട് അസിസ്റ്റന്റ്: ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, 4 വർഷ പരിചയം; 35.
∙പ്രോജക്ട് അസോഷ്യേറ്റ് (എക്സ്പീരിയൻസ്ഡ്): ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), ഒരു വർഷ പരിചയം; 45.
∙പ്രോജക്ട് എൻജിനീയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ ബിടെക്/ എംടെക്/ എംഎസ്‌സി/എംസിഎ; ഒരു വർഷ പരിചയം; 45.
∙പ്രോജക്ട് എൻജിനീയർ (ഫ്രഷർ): ബിടെക്/എംടെക്/എംസിഎ; 30.
∙പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്‌സി/എംസിഎ, 9 വർഷ പരിചയം; 56.
∙സീനിയർ പ്രോജക്ട് എൻജിനീയർ: ബിഇ/ ബിടെക്/ എംഇ/ എംടെക്/ എംഎസ്‌സി/ എംസിഎ/പിഎച്ച്ഡി, 4 വർഷ പരിചയം; 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.cdac.in
