For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ 607 ഒഴിവുകള്‍; വിവിധ ട്രേഡുകളില്‍ നിയമനം

Kerala job

 



കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ 607 ഒഴിവുകള്‍; വിവിധ ട്രേഡുകളില്‍ നിയമനം; അപേക്ഷ ഫെബ്രുവരി 25 വരെ


രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് (NLC) ല്‍ ജോലി നേടാന്‍ അവസരം. വിവിധ ട്രേഡുകളിലായി അപ്രന്റീസ് നിയമനമാണ് നടക്കുന്നത്. ആകെ 607 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 25.



തസ്തികയും ഒഴിവുകളും



നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് - ട്രേഡ് അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 607.



ഫിറ്റര്‍ 104ടര്‍ണര്‍ 38മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 103ഇലക്ട്രീഷ്യന്‍ 114വയര്‍മെന്‍ 88മെക്കാനിക് (ഡീസല്‍)4പ്ലംബര്‍5സ്റ്റെനോഗ്രാഫര്‍ 14വെല്‍ഡര്‍ 105COPA 18റെഫ്രിജറേഷന്‍ ആന്റ് എയര്‍ 4മോള്‍ഡര്‍ 5കാര്‍പെന്റര്‍ 5




പ്രായപരിധി



18 വയസുമുതല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 


ശമ്പളം



തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് അനുവദിക്കും. 11040 രൂപയാണ് തുക. 



യോഗ്യത



പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ പാസായിരിക്കണം. 



തിരഞ്ഞെടുപ്പ്



മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെ പിന്നീട് ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റും, ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തി അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കും. അതുപ്രകാരം നിയമനം നടത്തും. 



അപേക്ഷിക്കേണ്ട വിധം



താല്‍പര്യമുള്ളവര്‍ എന്‍.എല്‍.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി സ്ഥാപനത്തിന്റെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 



അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 25 ആണ്. 






Post a Comment

© Kerala job. All rights reserved. Developed by Jago Desain