For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സ്റ്റേറ്റ് ഐടി മിഷനില്‍ കരാര്‍ ഒഴിവുകള്‍; 40,000- 1,04,000 രൂപവരെ ശമ്പളം

Kerala job

 



കേരള സ്റ്റേറ്റ് ഐടി മിഷനില്‍ കരാര്‍ ഒഴിവുകള്‍; 40,000- 1,04,000 രൂപവരെ ശമ്പളം; അപേക്ഷ ഫെബ്രുവരി 15 വരെ 


കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് ഐടി മിഷനില്‍ ജോലി നേടാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുന്നത്. എക്‌സ്‌പേര്‍ട്ട്, അനലിസ്റ്റ്, എഞ്ചിനീയര്‍, മാനേജര്‍ തസ്തികകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15ന് മുന്‍പായി അപേക്ഷിക്കണം.


തസ്തികയും ഒഴിവുകളും

ഐടി മിഷനില്‍- പ്രൊക്യൂര്‍മെന്റ് ഡൊമെയ്ന്‍ എക്‌സ്‌പേര്‍ട്ട്- ഇ പ്രൊക്യൂര്‍മെന്റ് പ്രൊജക്ട്, സെക്യൂരിറ്റി അനലിസ്റ്റ്- സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്, സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍, ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ നിയമനം. 

നാല് തസ്തികകളിലും ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക. 

പ്രായപരിധി

പ്രൊക്യൂര്‍മെന്റ് ഡൊമെയ്ന്‍ എക്‌സ്‌പേര്‍ട്ട്- ഇ പ്രൊക്യൂര്‍മെന്റ് പ്രൊജക്ട് 40 വയസ് വരെ. സെക്യൂരിറ്റി അനലിസ്റ്റ്- സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് 40 വയസ് വരെ. സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ 35 വയസ് വരെ. ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ 40 വയസ് വരെ. 

ശമ്പളം

പ്രൊക്യൂര്‍മെന്റ് ഡൊമെയ്ന്‍ എക്‌സ്‌പേര്‍ട്ട്- ഇ പ്രൊക്യൂര്‍മെന്റ് പ്രൊജക്ട് = 1,04,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

സെക്യൂരിറ്റി അനലിസ്റ്റ്- സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് = 80,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ = 52,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ = 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

യോഗ്യത

പ്രൊക്യൂര്‍മെന്റ് ഡൊമെയ്ന്‍ എക്‌സ്‌പേര്‍ട്ട്- ഇ പ്രൊക്യൂര്‍മെന്റ് പ്രൊജക്ട്

ബിടെക്/ ബിഇ (ഇസി/സിഎസ്/ ഐടി) അല്ലെങ്കില്‍ എംസിഎ.

എംബിഎ

5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സെക്യൂരിറ്റി അനലിസ്റ്റ്- സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്

ബിടെക്/ ബിഇ (ഇസി/സിഎസ്/ ഐടി) അല്ലെങ്കില്‍ എംസിഎ.

പ്രൊഫഷണല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ്. 

4-6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സീനിയര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍

ബിഇ/ ബിടെക് ഇന്‍ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്. 

സിസിഎന്‍പി OR തത്തുല്യ സര്‍ട്ടിഫിക്കറ്റ്. 

3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 


ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ 

എഞ്ചിനീയറിങ് ബിരുദം/ എംസിഎ, എംബിഎ.

ഐടി മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 


അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഐടി മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ ലിങ്ക് തിരഞ്ഞെടുക്കുക. ശേഷം നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വിശദമായി വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കുക. അവസാന തീയതി ഫെബ്രുവരി 15.

വെബ്‌സൈറ്റ്: https://itmission.kerala.gov.in/ 


Post a Comment

© Kerala job. All rights reserved. Developed by Jago Desain