For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

യന്ത്ര ലിമിറ്റഡില്‍ 3979 അപ്രന്റീസ് ഒഴിവുകള്‍

Kerala job

 


യന്ത്ര ലിമിറ്റഡില്‍ 3979 അപ്രന്റീസ് ഒഴിവുകള്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; അപേക്ഷ മാര്‍ച്ച് 3 വരെ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ യന്ത്ര ഇന്ത്യ ലിമിറ്റഡിൽ അപ്രന്റീസ് തസ്തികയിൽ ജോലി നേടാൻ അവസരം. ആകെ 3979 ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ മാർച്ച് 3ന് മുൻപായി അപേക്ഷിക്കണം. 


തസ്തികയും ഒഴിവുകളും

യന്ത്ര ലിമിറ്റഡിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 3979.


കമ്പനിയുടെ ഓർഡനൻസ് ഫാക്ടറികളിലാണ് നിയമനം. ഐ.ടി.ഐ, നോൺ ഐ.ടി.ഐ വിഭാഗങ്ങളിലാണ് ഒഴിവുകൾ. 

ഐടി ഐ2843 ഒഴിവ്നോൺ ഐടി ഐ1136 ഒഴിവ്


പ്രായപരിധി

14 വയസുമുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ. 

യോഗ്യത

ഐടിഐ വിഭാഗം

പത്താം ക്ലാസ് വിജയിച്ചിരിക്കണം (50 ശതമാനം മാർക്കോടെ). കൂടെ ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി (NCVT), അല്ലെങ്കിൽ എസ്.സി.വി.ടി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 


നോൺ ഐടി ഐ

പത്താം ക്ലാസ് വിജയിച്ചിരിക്കണം (50 ശതമാനം മാർക്കോടെ). കൂടാതെ ഗണിതം, സയൻസ് വിഷയങ്ങളിൽ ഓരോന്നിലും 40 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. 


ശമ്പളം

ഐടി ഐ വിഭാഗക്കാർക്ക് സ്റ്റൈപ്പന്റായി പ്രതിമാസം 9600 രൂപ ലഭിക്കും. നോൺ ഐടി ഐ വിഭാഗക്കാർക്ക് 8200 രൂപയും ലഭിക്കും. 


തിരഞ്ഞെടുപ്പ്

പരീക്ഷയില്ലാതെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്താം ക്ലാസ്, ഐടി ഐ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തിയാണ് നിയമനം നടക്കുക. 


അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ www.yantraindia.co.in സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് അപ്രന്റീസ് നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. അപേക്ഷകൾ ഫെബ്രുവരി 1 മുതൽ സ്വീകരിച്ച് തുടങ്ങും. അവസാന തീയതി മാർച്ച് 3 ആണ്. പൊതുവിഭാഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ നൽകിയാൽ മതിയാകും.



Post a Comment

© Kerala job. All rights reserved. Developed by Jago Desain