For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ക്ലീന്‍ കേരള കമ്പനിയില്‍ പരീക്ഷയില്ലാതെ ജോലി; 33,000 തുടക്ക ശമ്പളം

Kerala job

 


ക്ലീന്‍ കേരള കമ്പനിയില്‍ പരീക്ഷയില്ലാതെ ജോലി; 33,000 തുടക്ക ശമ്പളം; ഇന്റര്‍വ്യൂ 28ന്

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാന്‍ അവസരം. വേസ്റ്റ് മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട് തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. 

തസ്തികയും ഒഴിവുകളും

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ വേസ്റ്റ് മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. 

പ്രായപരിധി

35 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

എംഎസ്ഡബ്ല്യൂ (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) യോഗ്യത വേണം


നാല് വര്‍ഷത്തെ മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തി പരിചയം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 33,000 രൂപ ശമ്പളമായി ലഭിക്കും. 

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം. അഭിമുഖ സമയത്ത് പ്രായം, യോഗ്യത, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകര്‍പ്പുകളും കൈവശം കരുതണം. 

തീയിതി ഫെബ്രുവരി 28, 2026സമയം: രാവിലെ 10.00 മണിസ്ഥലം ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്

രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്


വഴുതക്കാട്, തിരുവനന്തപുരം (വഴുതക്കാട് ചിന്‍മയ സ്‌കൂളിന് എതിര്‍വശം) 

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447792058 എന്ന നമ്പറില്‍ ബന്ധപ്പെടാം. 

വെബ്‌സൈറ്റ്: https://cleankeralacompany.com/ 



Post a Comment

© Kerala job. All rights reserved. Developed by Jago Desain