പോസ്റ്റ് ഓഫീസില്‍ സ്ഥിര ജോലി; പത്താം ക്ലാസാണ് യോഗ്യത; 25,000 + ഒഴിവുകള്‍; ഈ അവസരം കളയല്ലേ...
കേന്ദ്ര സർക്കാർ ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന റിക്രൂട്ട്‌മെന്റായ തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) അപേക്ഷ ഫെബ്രുവരി 14ന് അവസാനിക്കും. രാജ്യമൊട്ടാകെ 28,740 ഒഴിവുകളിലേക്കാണ് ഇത്തവണ ജോലിക്കാരെ നിയമിക്കുന്നത്. യുവതീ-യുവാക്കൾക്ക് ജോലിക്കായി അപേക്ഷിക്കാനാവും.
കഴിഞ്ഞ വർഷവും കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിരവധി നിയമനങ്ങൾ നടന്നിട്ടുണ്ട്. ഇത്തവണയും കേരളത്തിൽ ആയിരത്തിലധികം ഒഴിവുകൾ വന്നിട്ടുണ്ട്. വെറും പത്താം ക്ലാസ് യോഗ്യതയിൽ സ്ഥിര കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്. അതുകൊണ്ട് കഴിയുന്നതും എത്രയും വേഗം അപേക്ഷ പൂർത്തിയാക്കുക. വിശദാംശങ്ങൾ ചുവടെ.
തസ്തികയും ഒഴിവുകളും
തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM) റിക്രൂട്ട്‌മെന്റ്.
28,740 ഒഴിവുകളിലേക്കാണ് ഇത്തവണ നിയമനം. കേരള സർക്കിളിൽ ഏകദേശം 1691 ഒഴിവുകളാണ് വന്നിട്ടുള്ളത്.
State NameLanguageNo. of PostUttar PradeshHindi3169BiharHindi1344DelhiHindi38Madhya PradeshHindi2102RajasthanHindi634HaryanaHindi270UttarakhandHindi436ChhattisgarhHindi1155Himachal PradeshHindi520JharkhandHindi908OdishaOriya1191GujaratGujarati1782KarnatakaKannada1022KeralaMalayalam1691Andhra PradeshTelugu1060TelanganaTelugu608Tamil NaiduTamil2009MaharashtraKonkani/Marathi3553PunjabPunjabi / English / Hindi261AssamAssamese/Asomiya / Bengali/Bangla / Bodo / Hindi / English639West BengalBengali / Hindi / English / Nepali2963North EasternBengali / Hindi / English / Manipuri / English / Mizo1014Jammu / KashmirHindi / Urdu267
പ്രായപരിധി
18നും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി, എസ്.ടി 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത ബോർഡിന് കീഴിൽ പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷ (മലയാളം) പഠിച്ചിരിക്കണം.
ശമ്പളം
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ = 12,000 രൂപമുതൽ 29,380 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ / ഡാക് സേവക് = 10,000 രൂപമുതൽ 24,470 രൂപവരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ്
പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം. പരീക്ഷയോ, ഇന്റർവ്യൂവോ ഉണ്ടായിരിക്കില്ല.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ത്യൻ തപാൽ വകുപ്പിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ https://www.indiapost.gov.in സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോർട്ടൽ മുഖേന അപേക്ഷ പൂർത്തിയാക്കണം. ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് അപേക്ഷ ഫീസില്ല. ഒഫീഷ്യൽ വെബ്‌സൈറ്റ് ഉടൻ തന്നെ പുറത്തിറങ്ങും.
വെബ്‌സൈറ്റ്: https://www.indiapost.gov.in
