For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള ചിക്കനില്‍ അക്കൗണ്ടന്റ് കം സ്റ്റോര്‍ കീപ്പര്‍; 20,000 ശമ്പളം വാങ്ങാം

Kerala job

 


കേരള ചിക്കനില്‍ അക്കൗണ്ടന്റ് കം സ്റ്റോര്‍ കീപ്പര്‍; 20,000 ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

കുടുംബശ്രീ ബോയിലര് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡില്‍ (കേരള ചിക്കന്‍) ജോലി നേടാന്‍ അവസരം. ജൂനിയര്‍ അക്കൗണ്ടന്റ് കം സ്‌റ്റോര്‍ കീപ്പര്‍ ഒഴിവിലേക്കാണ് നിയമനം. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 13ന് മുന്‍പായി അപേക്ഷിക്കണം. 


തസ്തികയും ഒഴിവുകളും 

കേരള ചിക്കനില്‍ ജൂനിയര്‍ അക്കൗണ്ടന്റ് കം സ്റ്റോര്‍ കീപ്പര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

35 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ബികോം വിജയിച്ചിരിക്കണം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ അക്കൗണ്ടിങ് പരിചയം ആവശ്യമാണ്. 


സ്റ്റോര്‍ മാനേജ്‌മെന്റില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 


ടാലി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും. 


ജോലിയുടെ സ്വഭാവം

ഇൻവെന്ററി മാനേജ്മെന്റ് & കൺട്രോൾ-ൽ നല്ല അറിവ്.


മാർക്കറ്റ് സ്ഥിതിഗതികളും ട്രെൻഡുകളും മനസ്സിലാക്കുക.


MS-Office-ൽ നല്ല പരിജ്ഞാനം.


ബന്ധപ്പെട്ട അക്കൗണ്ടിംഗ് നിയമങ്ങളും നികുതി നിയമങ്ങളും നന്നായി അറിയുക.


അക്കൗണ്ടിംഗ് സിദ്ധാന്തങ്ങളിലും സാമ്പത്തിക റിപ്പോർട്ടിങ് സ്റ്റാൻഡേർഡുകളിലും 


അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം ഏറ്റവും പുതിയ സിവി, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം  The Chairman & Managing Director, Kudumbashree Broiler Farmers' Producer Company Limited, TC 94/3171, Opposite St. Anne's Church, Pallimukku, Pettah, Thiruvananthapuram, Pin code 695024 എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഫെബ്രുവരി 13, വൈകീട്ട് 05.00. 

അപേക്ഷ കവറിന് മുകളിലായി  'Application for the post of Junior Accountant Cum Store Keeper എന്ന് രേഖപ്പെടുത്തണം.


അപേക്ഷ: Click 



Post a Comment

© Kerala job. All rights reserved. Developed by Jago Desain