സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഒ റിക്രൂട്ട്‌മെന്റ്; അപേക്ഷ 18ന് അവസാനിക്കും; ഡിഗ്രിയാണ് യോഗ്യത; 2000 ഒഴിവുകള്‍
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)ക്ക് കീഴിൽ രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന സിബിഒ റിക്രൂട്ട്മെന്റ് ഫെബ്രുവരി 18ന് അവസാനിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബാങ്കിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
എസ്.ബി.ഐയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ (സിബിഒ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 2050.
പ്രായപരിധി
21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ഡിസംബര്‍ 31 അടിസ്ഥാനമാക്കി കണക്കാക്കും.
എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി നേടിയിരിക്കണം.
എഞ്ചിനീയറിങ്, മെഡിക്കല്‍, സിഎ, കോസ്റ്റ് അക്കൗണ്ടന്‍സി തുടങ്ങി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
ബാങ്കുകളില്‍ ഓഫീസറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്
അപേക്ഷകര്‍ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. തുടര്‍ന്ന് ഇന്റര്‍വ്യൂ, ലാംഗ്വേജ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയും നടത്തും. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനങ്ങള്‍ നടക്കുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ എസ്.ബി.ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ നിന്ന് സിബിഒ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. അപേക്ഷ നല്‍കുന്നതിനായി ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് ഫോം പൂരിപ്പിക്കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസ് എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
