വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്ററിൽ 158 അപ്രന്റിസ് അവസരം; ഇന്റർവ്യൂ ഫെബ്രുവരി 21 ന്
ഒരു വർഷ പരിശീലനം
2022 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം
തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്ററിൽ (LPSC) 158 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഫെബ്രുവരി 21 ന് കളമശേരി ഗവ. പോളിടെക്നിക് കോളജിൽ നടക്കുന്ന ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത, പ്രായപരിധി, സ്റ്റൈപൻഡ്:
∙ഗ്രാജ്വേറ്റ് അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, സിവിൽ, എയ്റോസ്പേസ്/എയ്റോനോട്ടിക്കൽ എൻജിനീയറിങ്, മെറ്റലർജി, പ്രൊഡക്‌ഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫയർ ആൻഡ് സേഫ്റ്റി): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം; 28; 12,300.
∙ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, സിവിൽ, കെമിക്കൽ, ഒാട്ടമൊബീൽ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ; 35; 10,900.
∙ഗ്രാജ്വേറ്റ് അപ്രന്റിസ് (ജനറൽ സ്ട്രീം)- നോൺ എൻജിനീയറിങ്: ബിഎ/ബിഎസ്‌സി/ ബികോം/ബിസിഎ/ബിബിഎ/ബിഎസ്‌സി ഹോർട്ടികൾചർ/ഹോട്ടൽ മാനേജ്മെന്റ്/ കേറ്ററിങ് ടെക്നോളജി ബിരുദം; 28; 12,300.
2022 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.
